വീണ്ടും മേലോട്ട് കയറി സ്വര്‍ണം. പവന് 120 രൂപ കൂടി 46,520 രൂപയും ഗ്രാമിന് 15 രൂപ കൂടി 5,815 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വില 10 രൂപ വര്‍ധിച്ച് 4,810 രൂപയാണ്.
2051.80 നിലയിലായിരുന്നു ഇന്ന് രാവിലെ ആഗോള വിപണിയിലെ സ്വര്‍ണ വില. 2,054.26 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.
സ്‌പോട്ട് സ്വര്‍ണം 2200 ഡോളര്‍ ലക്ഷ്യമിട്ടാണ് നീങ്ങുന്നതെന്ന് നിരീക്ഷകര്‍ കണക്കാക്കുന്നു. വെള്ളിയാഴ്ച കേരളത്തില്‍ പവന്‍വില 80 രൂപ കയറി 46,160 രൂപയായി. ശനിയാഴ്ച 240 രൂപ വര്‍ധിച്ച് 46,400 രൂപയിലെത്തിയിരുന്നു.
ജനുവരി ഒന്നിന് പവന്‍ വില 47,000 ആയിരുന്നു. പിന്നീട് തുടര്‍ച്ചയായി 920 രൂപ വരെ താഴ്ന്നിരുന്നു.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല, 78 രൂപയായി.