6 ദിവസം മാറ്റമില്ലാതിരുന്ന കേരളത്തിലെ സ്വര്‍ണ വില ഇന്നു കൂടി

സ്വര്‍ണത്തിന് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

Update:2023-07-18 12:01 IST

കഴിഞ്ഞ 6 ദിവസമായി മാറാതെ നിന്ന കേരളത്തിലെ സ്വര്‍ണവില ഇന്നുയര്‍ന്നു. പവന് 44,080 രൂപയിലും ഗ്രാമിന് 5,510 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ഈ മാസം ആദ്യം 43,240 രൂപയായിരുന്ന പവന്‍ വില പിന്നീട്  44,000 രൂപയിലേക്ക് ഉയരുകയായിരുന്നു.  ഇതിനു മുമ്പ് ജൂണ്‍ 20 നാണ് സ്വര്‍ണ വില ഇതിനു മുമ്പ് പവന് 44,000 രൂപയായിരുന്നത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വർണവില ഇന്നുള്ളത്.

18 കാരറ്റ് സ്വര്‍ണം

വജ്രാഭരണങ്ങള്‍ക്കും ഡിസൈനര്‍ ആരണങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്നുയര്‍ന്നു. ഗ്രാമിന് 5 രൂപ വര്‍ധിച്ച് ഇന്ന് വില 4,553 ആയി.

രാജ്യാന്തര വില

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര വില താഴേക്കായിരുന്നു. ഇന്ന് ട്രോയ് ഔണ്‍സിന് 1,960 ഡോലറാണ്. ഇന്നലെ 1,951.94 ഡോളറിലായിരുന്നു നിന്നിരുന്നത്.

രാജ്യത്തെ കൊമ്മോഡിറ്റി വിപണിയായ എം.സി.എക്സിലും വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ന് 10 ഗാമിന് 55,100 രൂപയാണ്. ഇന്നലെ 54,980 രൂപയായിരുന്നു. ഡോളര്‍ ശക്തമാകുന്നതിനാല്‍ വില ഇനിയും ഉയര്‍ന്നേക്കാം.

വെള്ളി വില മാറിയില്ല

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് 81 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില നില്‍ക്കുന്നത്.

Tags:    

Similar News