സ്വര്‍ണം വീണ്ടും ചാഞ്ചാടുന്നു, കേരളത്തില്‍ ഇന്ന് വില കുറഞ്ഞു

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വില കൂടിയിരുന്നു

Update:2023-09-09 12:12 IST

കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് (kerala gold rate) 43,880 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ്  5,485 രൂപയുമായി. ആഗോള വിപണിയില്‍ (world gold price) സ്വർണ വില ചാഞ്ചാട്ടത്തിലാണ്. സ്പോട്ട് സ്വര്‍ണം ഇന്ന് 1,919.14 ഡോളറിലെത്തി. ഇന്നലെ 1,924 ഡോളറായിരുന്നു. ആഗോള സ്വര്‍ണ വിലയിലെ  ചാഞ്ചാട്ടമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവുണ്ടായി. ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4,548 രൂപയായി.

വെള്ളി വില

വെള്ളി വിലയില്‍ ഇന്ന് മാറ്റം. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.

Tags:    

Similar News