ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നുയര്‍ന്ന് സ്വര്‍ണം

ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല

Update:2023-09-15 12:45 IST

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നും നേരിയ കയറ്റത്തില്‍ സ്വര്‍ണം. ഗ്രാമിന് 20 രൂപ വര്‍ധിച്ച്  5,470 രൂപയും പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില അഞ്ചാം തീയതിയിലെ 44,240 രൂപയാണ്. ഇതാണ് ഇക്കഴിഞ്ഞ ദിവസം വീണ്ടും സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തിയത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,533 രൂപയിലെത്തി.

ആഗോള വിപണിയില്‍ ഇന്ന്

കഴിഞ്ഞവാരം ഔണ്‍സിന് 1,917 ഡോളര്‍ വരെയായിരുന്ന രാജ്യാന്തര സ്വര്‍ണ വില പിന്നീട് 1,907 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഇപ്പോള്‍ വീണ്ടും 1,915 ഡോളറിലെത്തി. ഇന്നലെ 1,910 ഡോളറിലായിരുന്നു നിന്നിരുന്നത്. ഡോളറിനു കരുത്ത് കൂടിയിട്ടും സ്വര്‍ണം കയറുന്നത് അസാധാരണമാണെന്നാണ് വിപണി വിദഗ്ധർ  വിലയിരുത്തുന്നത്. എന്നിരുന്നാലും വലിയൊരു കയറ്റം ആഭ്യന്തര വിപണിയില്‍ ഉണ്ടായിട്ടില്ലെന്നത് റീറ്റെയ്ല്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമാണ്.

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് 77 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Tags:    

Similar News