ആഗോള വിലയില്‍ ചാഞ്ചാട്ടം; കേരളത്തില്‍ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

വെള്ളി വിലയിലും മാറ്റമില്ല

Update: 2023-11-23 07:56 GMT

Image : Canva

ആഗോള വിപണിയില്‍ സ്വര്‍ണം ഉയരത്തില്‍ തന്നെ, കേരളത്തില്‍ രണ്ടാം ദിവസവും വിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 45,480 രൂപയും ഗ്രാമിന് 5,685 രൂപയുമാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധനയില്ല. ഗ്രാമിന് 4,715 രൂപയാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണി

ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം തുടരുകയാണ്. ഔണ്‍സിന് ഇന്നലെ 2006.50 ഡോളര്‍ വരെ ഉയര്‍ന്നിട്ട് വില ഇടിഞ്ഞു.1990.30ല്‍ ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു രാവിലെ 1,994ലേക്കു സ്വര്‍ണം കയറി. നിലവില്‍ 1,996 ഡോളറിലാണ് തുടരുന്നത്.

വെള്ളി വില

വെള്ളി വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 79 രൂപ, ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഗ്രാമിന് 103 രൂപ.

Tags:    

Similar News