ഇവിടെ ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും ക്രിപ്‌റ്റോ കറന്‍സിയില്‍

കു കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്

Update:2022-03-21 18:18 IST

2017 ല്‍ സെയ്ഷെല്‍സില്‍ ആരംഭിച്ച കുകോയിന്‍ (KuCoin) കിപ്‌റ്റോ കറന്‍സിയുടെ പ്രചാരം അതിവേഗതയില്‍ പുരോഗമിച്ചതിനാല്‍ ഇപ്പോള്‍ 207 രാജ്യങ്ങളിലായി 10 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെയും, ടോക്കണുകളുടെയൂം ഇടപാടുകള്‍ നടക്കുന്ന കു കോയിനില്‍ ശരാശരി 3 ശതകോടി ഡോളര്‍ മൂല്യത്തിനുള്ള ഇടപാടുകളാണ് നടക്കുന്നത്.

ചുരുങ്ങിയ കാലയളവില്‍ ഇത്രയും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതിനെ ആഘോഷമാക്കാന്‍ കമ്പനിയുടെ സ്ഥാപകര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കിയത് ക്രിപ്‌റ്റോ കറന്‍സിയില്‍. മികച്ച പ്രകടനം നടത്തിയ 5 % ജീവനക്കാര്‍ക്ക് 12 മാസത്തെ ശമ്പളമാണ് ബോണസായി നല്‍കിയത്. ഏറ്റവും ഉയര്‍ന്ന ബോണസ് പരിധി 100,000 ഡോളറാണ്.
ജീവനക്കാര്‍ക്ക് എഥീറിയവും, ബിറ്റ്‌കോയിന്‍, മറ്റേത് ക്രിപ്‌റ്റോ കറന്‍സിയിലോ, സാധാരണ കറന്‍സി യായിട്ടോ ശമ്പളം കൈപ്പറ്റാം. 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരും ക്രിപ്‌റ്റോ കറന്‍സിയിലാണ് ശമ്പളം സ്വീകരിക്കുന്നത്.
600-ല്‍ പ്പരം ജീവനക്കാരാണ് കുകോയിനില്‍ ഉള്ളത്, 200 പേരെ കൂടി ഉടന്‍ നിയമിക്കുമെന്ന് കമ്പനി യുടെ സഹസ്ഥാപകന്‍ ജോണി ലിയു പറയുന്നു. കു കോയിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ യു എസ് ഡോളറില്‍ ഇടപാട് നടത്തുന്നതിന് ബുദ്ധിമുട്ടുണ്ട്.
കുറഞ്ഞ ട്രേഡിംഗ് ഫീസ്, 630ല്‍പ്പരം വിപണനം ചെയ്യാവുന്ന ആസ്തികള്‍ കുകോയിനെ ജനകീയ എക്‌സ്‌ചേഞ്ചാക്കി മാറ്റി. ഫോര്‍ബ്സ് അഡൈ്വസര്‍ 2021 മികച്ച ക്രിപ്‌റ്റോ എക്‌സ് ചേഞ്ചുകളില്‍ ഒന്നായി കുകോയിനെ പ്രഖ്യാപിച്ചു.


Tags:    

Similar News