ഡിവിഡന്റ് പ്രഖ്യാപിച്ച് എല്‍ഐസി, ഒന്നര രൂപ

മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ 18 ശതമാനം ഇടിവ്

Update:2022-05-30 17:42 IST

ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ആദ്യത്രൈമാസ ഫലം പുറത്തുവിട്ട് രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ അറ്റാദായത്തില്‍ 18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2,372 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ അറ്റാദായം.

കഴിഞ്ഞപാദത്തിലെ അറ്റപ്രീമിയം വരുമാനം 18 ശതമാനം ഉയര്‍ന്ന് 1.44 ട്രില്യണ്‍ രൂപയായി. കൂടാതെ, 2022 മാര്‍ച്ച് 31-ന് അവസാനിച്ച വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 1.50 രൂപ ലാഭവിഹിതവും എല്‍ഐസിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
ഇന്ന് ഓഹരി വിപണിയില്‍ 1.8 ശതമാനം ഉയര്‍ന്ന എല്‍ഐസി ഓഹരി 836.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


Tags:    

Similar News