കഴിഞ്ഞ വർഷം ഏറ്റവുമധികം ഇന്ത്യക്കാർ നിക്ഷേപത്തിനായി തെരഞ്ഞെടുത്തത് ലണ്ടൻ നഗരത്തെ. 2018-ൽ ഇന്ത്യൻ കമ്പനികളിൽ നിന്ന് റെക്കോർഡ് നിക്ഷേപമാണ് ലണ്ടനിലേക്ക് ഒഴുകിയത്. ദുബായ്, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളെ മറികടന്നാണ് ലണ്ടൻ ഒന്നാം സ്ഥാനത്തെത്തിയത്.
ലണ്ടൻ മേയറുടെ പ്രൊമോഷണൽ ഏജൻസിയായ ലണ്ടൻ & പാർട്ടണേഴ്സ് (L&P) ആണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്. 32 ഇന്ത്യൻ ഇൻവെസ്റ്റ്മെന്റ് പ്രോജക്ടുകളാണ് നഗരം നേടിയത്. ഇത് സർവകാല റെക്കോർഡാണ്. 2017 മായി താരതമ്യം ചെയ്യുമ്പോൾ 255 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്.
ഒലാ, ഓയോ തുടങ്ങിയ കമ്പനികൾ ആദ്യമായി യുകെയിൽ നിക്ഷേപം നടത്തുന്നവരാണ്.
52 പ്രോജക്ടുകളുമായി ഏറ്റവുമധികം ഇന്ത്യൻ FDI നേടിയ രാജ്യം യുകെ ആണ്. 51 പ്രോജക്ടുകളുമായി യുഎസ് ആണ് രണ്ടാം സ്ഥാനത്ത്. 32 പ്രോജക്ടുകൾ നേടി യുഎഇ മൂന്നാം സ്ഥാനത്തുണ്ട്.