ഓഹരി വിപണി:രാവിലത്തെ നഷ്ടം 13 ലക്ഷം കോടി രൂപ

Update: 2020-03-13 09:07 GMT

മഹാമാരിയെച്ചൊല്ലിയുള്ള  ആശങ്കകള്‍ പടരുന്നതിനിടെ ഇന്നു രാവിലെ

ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞപ്പോള്‍ 15 മിനിറ്റിനുള്ളില്‍

നിക്ഷേപകര്‍ക്കുണ്ടായ മൊത്ത നഷ്ടം 13 ലക്ഷം കോടി രൂപയെന്ന് കണക്ക്. ആദ്യകാല

സെഷനില്‍ സൂചിക 'അപകട സീമ'യിലേക്കു താഴ്ന്നതോടെ 45 മിനിറ്റ് വ്യാപാരം

നിര്‍ത്തിവച്ചതിനാലാണ് അധിക നഷ്ടം ഒഴിവായത്.

ബിഎസ്ഇ

സെന്‍സെക്‌സ് 3,389.17  പോയിന്റ് ഇടിഞ്ഞ് 29,388.97 എന്ന ഏറ്റവും താഴ്ന്ന

നിലയിലെത്തി.നിഫ്റ്റി 253.25 പോയിന്റ് താഴ്ന്ന്  9,336.90 ല്‍

എത്തി.നിക്ഷേപകരുടെ സ്വത്തില്‍ നിന്ന് ഇതിനകം 12,92,479.88 കോടി രൂപയാണ്

ദലാല്‍ സ്ട്രീറ്റില്‍ ആവിയായിപ്പോയത്.ലോകമെമ്പാടുമുള്ള പരിഭ്രാന്തിക്ക്

പുറമെ, നിരന്തരമായി വിദേശ ഫണ്ട് തിരിച്ചൊഴുകുന്നതും നിക്ഷേപകര്‍ക്കു

ദോഷകരമായി. അറ്റ അടിസ്ഥാനത്തില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വ്യാഴാഴ്ച

3,475.29 കോടി രൂപയുടെ ഓഹരികള്‍ വിറ്റതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍

ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

ഷാങ്ഹായില്‍

സൂചിക 3.32 ശതമാനവും ഹോങ്കോംഗ് 5.61 ശതമാനവും സിയോള്‍ 7.58 ശതമാനവും

ടോക്കിയോയില്‍ 7.97 ശതമാനവും ഇടിഞ്ഞു.ഒറ്റ രാത്രി കൊണ്ട് വ്യാപാരത്തില്‍

വാള്‍സ്ട്രീറ്റിന് 10 ശതമാനം നഷ്ടമാണുണ്ടായത്.അതേസമയം, 10 ശതമാനം താഴ്ന്ന

സര്‍ക്യൂട്ട് പരിധിയിലെത്തിയ ശേഷം നിര്‍ത്തിവച്ച ഇന്ത്യന്‍ ഓഹരി വ്യാപാരം

പുനരാരംഭിച്ചപ്പോള്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 3,960 പോയിന്റുകള്‍

സെന്‍സെക്‌സ് തിരിച്ചുപിടിച്ചു.

സെബിക്കും

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കുമുള്ള ശക്തമായ റിസ്‌ക് മാനേജ്‌മെന്റ്

ചട്ടക്കൂട് കാരണമാണ് കൂടുതല്‍ തകര്‍ച്ച വിപണിയില്‍ ഒഴിവായതെന്ന്

വിപണിവൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.അതേസമയം, നിക്ഷേപകരില്‍ നിലനില്‍ക്കുന്ന

ഭയമാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്നും ഏകാഗ്രത നഷ്ടമാകരുതെന്നും

മോട്ടിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസിലെ ചന്ദന്‍ ടാപാരിയ പറഞ്ഞു.

എണ്ണവില

1991 നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിലേക്കു പതിച്ചത് ഓഹരി

വിപണിയില്‍ ചലനങ്ങളുണ്ടാക്കി. യുഎസ് ക്രൂഡ് 2008 നുശേഷമുള്ള ഏറ്റവും മോശം

ആഴ്ചയിലേക്കാണ് പോയത്. ബ്രെന്റ് ക്രൂഡ് 47 സെന്റ് അഥവാ 1.4 ശതമാനം ഇടിഞ്ഞ്

ബാരലിന് 32.75 ഡോളറിലെത്തി. വ്യാഴാഴ്ച 7 ശതമാനത്തില്‍ കൂടുതല്‍. ഇറക്കുമതി

ചെയ്യുന്ന അസംസ്‌കൃത എണ്ണയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ക്രൂഡിനുണ്ടായ

വലിയ ഇടിവ് ഇന്ത്യക്ക് ഗുണകരമാണ്. എണ്ണ വില ബാരലിന് ഓരോ 5 ഡോളര്‍

കുറയുമ്പോഴും ഇന്ത്യയ്ക്ക് 7-8 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാകുമെന്നാണ്്

കണക്കുകള്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News