വിപണി മുന്നേറ്റം തുടരുമെന്ന് സൂചനകള്‍; ഇന്‍ട്രാഡേ പിന്തുണ 24,700; പ്രതിരോധം 24,800

ഡിസംബർ അഞ്ചിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-06 08:05 IST

നിഫ്റ്റി 240.95 പോയിൻ്റ് (0.98%) ഉയർന്ന് 24,708.40 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 24,500 എന്ന ഹ്രസ്വകാല പ്രതിരോധ നിലയ്ക്ക് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും.

നിഫ്റ്റി ഉയർന്ന് 24,539.20 ൽ വ്യാപാരം തുടങ്ങി. കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് സൂചിക 24,295.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 24,708.40 ൽ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇൻട്രാഡേ ഉയരം 24,857.80 ൽ പരീക്ഷിച്ചു. റിയൽറ്റിയും പൊതുമേഖലാ ബാങ്കുകളും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.

1495 ഓഹരികൾ ഉയരുകയും 1310 ഓഹരികൾ ഇടിയുകയും 77 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ട്രെൻ്റ്, ഇൻഫോസിസ്, ടിസിഎസ്, ടെെറ്റൻ എന്നിവയാണ്. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലെെഫ്, ബജാജ് ഓട്ടോ, എൻടിപിസി എന്നിവ കൂടുതൽ നഷ്ടം വരുത്തി.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി 24,500 എന്ന മുൻ ഹ്രസ്വകാല പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 25,000 ൽ തുടരും.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,700 -24,600 -24,500

പ്രതിരോധം 24,800 -24,900 -25,000

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -23,800

പ്രതിരോധം 25,000 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 336.65 പോയിൻ്റ് നേട്ടത്തിൽ 53,603.55 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, കൂടാതെ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ കാൻഡിൽ സ്റ്റിക്കിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 53,500-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടർന്നാൽ സർവകാല റെക്കോർഡ് 54,467 വീണ്ടും പരീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 53,450 ആണ്, പ്രതിരോധം 53,800 ഉം.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 53,450 -53,200 -52,900

പ്രതിരോധം 53,800 -54,100 -54,400

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 53,500 -52,500

പ്രതിരോധം 54,400 -55,500.

Tags:    

Similar News