മൊമെന്റം സൂചകങ്ങള്‍ക്ക് പോസിറ്റീവ് പ്രവണത; നിഫ്റ്റി 24,500ന് താഴെ നീങ്ങിയാല്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരും

ഡിസംബർ 12 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-13 08:03 IST

നിഫ്റ്റി 91.10 പോയിൻ്റ് (0.38%) താഴ്ന്ന് 24,548.70 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,500 ന് താഴെ നീങ്ങിയാൽ മാന്ദ്യം തുടരും.

നിഫ്റ്റി താഴ്ന്ന് 24,604.40 ൽ വ്യാപാരം തുടങ്ങി. രാവിലെ സൂചിക 24,675.30 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 24,548.70 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,527.90 ൽ ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.

ഐടിയും ലോഹവും ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. മീഡിയ, എഫ്എംസിജി, ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 856 ഓഹരികൾ ഉയരുകയും 1791 ഓഹരികൾ ഇടിയുകയും 145 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50യിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി എൻ്റർപ്രൈസസ്, ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ്. എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലീവർ, കോൾ ഇന്ത്യ, ഹീറോ മോട്ടോ കോർപ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. കഴിഞ്ഞ കുറച്ച് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 24,500 എന്ന സപ്പോർട്ട് ലെവലിന് മുകളിലാണ് സമാഹരിക്കുന്നത്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ നെഗറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, പിന്തുണതലത്തിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,600 ആണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,500 -24,400 -24,300

പ്രതിരോധം 24,600 -24,000 -24,800

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -23,800

പ്രതിരോധം 25,000 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 174.90 പോയിൻ്റ് നഷ്ടത്തിൽ 53,216.45 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 53,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ നീങ്ങിയാൽ, ഇടിവ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 53,300 ആണ്. ഒരു തിരിച്ചുവരവിന് സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 53,100 -52,900 -52,700

പ്രതിരോധം 53,300 -53,500 -53,700

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 52,750 -51,750

പ്രതിരോധം 53,850 -54,500.

Tags:    

Similar News