നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെ; പിന്തുണ 23,150 ല്‍; പ്രതിരോധം 23,800
നവംബർ 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 324.40 പോയിൻ്റ് (1.36%) ഇടിഞ്ഞ് 23,559.05 ൽ ക്ലോസ് ചെയ്തു. 200 ദിവസ മൂവിംഗ് ശരാശരി (200 DMA) യാണ് സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള പിന്തുണ. ഈ ലെവൽ 23,545 ആണ്. സൂചിക ഇതിനു താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും.
നിഫ്റ്റി താഴ്ന്ന് 23,822.40 ൽ വ്യാപാരം തുടങ്ങി. താഴ്ച പ്രവണത സെഷനിലുടനീളം തുടർന്നു. 23,559.05 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 23,509.60 എന്ന ഇൻട്രാഡേ താഴ്ചയിലെത്തി.
എല്ലാ മേഖലാ നഷ്ടത്തിൽ ക്ലോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, പൊതുമേഖലാ ബാങ്കുകൾ, മെറ്റൽ, ഓട്ടോ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 297 ഓഹരികൾ ഉയരുകയും 2399 ഓഹരികൾ ഇടിയുകയും 81 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബ്രിട്ടാനിയ, എൻടിപിസി, ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്‌ടം ഹീറോ മോട്ടോ കോർപ്, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. 200 ദിവസ മൂവിംഗ് ശരാശരിയായ 23,545 ആണ് സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള പിന്തുണ. സൂചിക ഈ നിലയ്ക്ക് താഴെയാണ് നീങ്ങുന്നതെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 23,150 ലാണ്. 23,800 ലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം. ഒരു തിരിച്ചുവരവിന് സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,500 -23,400 -23,൩൦൦
പ്രതിരോധം 23,600 -23,700 -23,800
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,150 -22,750
പ്രതിരോധം 23,800 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1069.45 പോയിൻ്റ് നഷ്ടത്തിൽ 50,088.35 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ നീണ്ട ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചികയ്ക്ക് 49,900- 49,600 ഏരിയയിൽ ഒന്നിലധികം പിന്തുണയുണ്ട്. 200 ദിവസ EMA, SMA എന്നിവ യഥാക്രമം 49,901ലും 49,723ലും ആണ്.. ഹ്രസ്വകാല പിന്തുണ 49,600 ലാണ്. സൂചിക ഈ നിലവാരങ്ങൾക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾ ബായ്ക്ക് റാലി പ്രതീക്ഷിക്കാം. 50,350 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 51,000 -49,750 -49,500
പ്രതിരോധം 50,350 -50,650 -51,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 49,600 -48,300
പ്രതിരോധം 51,000 -52,400.