വിപണി കരടികള്‍ക്ക് അനുകൂലം; ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,800, ഹ്രസ്വകാല പിന്തുണ 24,450 ൽ തുടരും

ഒക്ടോബർ 17ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-10-18 07:39 IST

നിഫ്റ്റി 221.45 പോയിൻ്റ് (0.89%) ഇടിഞ്ഞ് 24,749.85 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല സപ്പോർട്ട് ആയ 24,750 ന് താഴെ നിലനിന്നാൽ താഴേക്കുള്ള ഗതി തുടരും.

നിഫ്റ്റി ഉയർന്ന് 25,027.40 ൽ വ്യാപാരം തുടങ്ങിയെങ്കിലും നേട്ടം തുടരുന്നതിൽ പരാജയപ്പെട്ടു. സൂചിക ഇടിഞ്ഞ് 24,728.90 എന്ന താഴ്ന്ന നിലയിലെത്തി 24,749.85 ൽ ക്ലോസ് ചെയ്തു.

ഐടി ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഓട്ടോ, മീഡിയ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 611 ഓഹരികൾ ഉയർന്നു, 1980 എണ്ണം ഇടിഞ്ഞു, 153 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇൻഫോസിസ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, എൽ ആൻഡ് ടി എന്നിവയാണ്. ഏറ്റവും കൂടുതൽ നഷ്ടം ബജാജ് ഓട്ടോ, ശ്രീറാം ഫിനാൻസ്, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു, നിഫ്റ്റി ഹ്രസ്വ, ഇടക്കാല മൂവിംഗ് ശരാശരികൾക്കു താഴെയാണ്. ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി 24,750 എന്ന സപ്പോർട്ട് ലെവലിന് തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണിലെ സൂചന ആക്കം കരടികൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 24,750നു താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 24,450 ൽ തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,800 ആണ്. പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,725 -24,650 -24,575 പ്രതിരോധം 24,800 -24,860 -24,930

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,750 -24,450

പ്രതിരോധം 25,500 -26,275.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 512.25 പോയിൻ്റ് നഷ്ടത്തിൽ 51,288.80 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ താഴ്ന്ന നിലവാരത്തിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,150 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഇൻട്രാഡേ റെസിസ്റ്റൻസ് 51,350 ആണ്. സൂചിക 51,150 ന് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് തുടരും. പോസിറ്റീവ് ട്രെൻഡിനു 51,350 എന്ന ഇൻട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 51,150 -51,000 -50,850

പ്രതിരോധം 51,350 -51,535 -51,700

( 15 മിനിറ്റ് ചാർട്ടുകൾ).



പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 50,500 -49,650

പ്രതിരോധം 52,000 -53,350.

Tags:    

Similar News