നിഫ്റ്റിക്ക് 23,425 ല്‍ ഇന്‍ട്രാഡേ പിന്തുണ; 23,550 ന് മുകളില്‍ നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരാന്‍ സാധ്യത

നവംബർ 19ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.

Update:2024-11-21 07:56 IST

നിഫ്റ്റി 64.70 പോയിൻ്റ് (0.28%) ഉയർന്ന് 23,518.50 ൽ ക്ലോസ് ചെയ്തു. മുന്നേറ്റം തുടരാൻ സൂചിക 23,550 നു മുകളിൽ നീങ്ങേണ്ടതുണ്ട്.

നിഫ്റ്റി ഉയർന്ന് 23,529.60 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേ ഉയരമായ 23,780.70 പരീക്ഷിച്ചു. ഉച്ചകഴിഞ്ഞു സൂചിക കുത്തനെ ഇടിഞ്ഞ് ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 23,464.80 ൽ എത്തി. 23,518.50 ൽ ക്ലോസ് ചെയ്തു.

മീഡിയ, റിയൽറ്റി, ഓട്ടോ, ഫാർമ എന്നിവ മികച്ച നേട്ടമുണ്ടാക്കി. മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1599 ഓഹരികൾ ഉയരുകയും 1061 ഓഹരികൾ ഇടിയുകയും 119 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെൻ്റ് എന്നിവയായിരുന്നു, ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് എസ്ബിഐ ലൈഫ്, ഹിൻഡാൽകോ, റിലയൻസ്, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിക്കുള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,425 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 23,550 ആണ്. സൂചിക 23,550 ന് മുകളിൽ നീങ്ങിയാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. സൂചിക 23,425 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ സമീപകാല മാന്ദ്യം പുനരാരംഭിക്കും. അടുത്ത ഹ്രസ്വകാല പിന്തുണ 23,150 ലാണ്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,425 -23,300 -23,200

പ്രതിരോധം 23,550 -23,650 -23,780

(15-മിനിറ്റ് ചാർട്ടുകൾ


പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 23,150 -22,750

പ്രതിരോധം 23,800 -24,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 262.70 പോയിൻ്റ് നേട്ടത്തിൽ 50,626.50 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 51,000 ൽ പ്രതിരോധമുണ്ട്. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 50,700 ലാണ്, പിന്തുണ 50,430 ആണ്.

ഇൻട്രാഡേ ട്രേഡേഴ്‌സിന്

സപ്പോർട്ട് 50,430 -50,200 -50,000,

പ്രതിരോധം 50,700 -50,950 -51,൨൦൦

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ ട്രേഡർമാർക്ക്

പിന്തുണ 49,600 -48,300

പ്രതിരോധം 51,000 -52,400.

Tags:    

Similar News