സൂചിക 'ഓവര്‍ സോള്‍ഡ്' മേഖലക്ക് അടുത്ത്; താഴ്ച തുടരാന്‍ സാധ്യത; നിഫ്റ്റി 24,450 ന് താഴെ ട്രേഡ് ചെയ്തു നിന്നാല്‍ നെഗറ്റീവ് ട്രെന്‍ഡ് തുടരാം
ഒക്ടോബർ 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 36.60 പോയിൻ്റ് (0.15%) 24,435.50 ലാണ് ക്ലോസ് ചെയ്തത്. 24,450 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് താഴെ സൂചിക തുടർന്നാൽ നെഗറ്റീവ് ചായ്‌വ് തുടരും.
കഴിഞ്ഞ സെഷനിൽ, നിഫ്റ്റി താഴ്ന്ന് 24,378.20 ൽ വ്യാപാരം തുടങ്ങി. സൂചിക ക്രമേണ ഉയർന്ന് 24,604.30 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു. ഉച്ചകഴിഞ്ഞു സൂചിക ഇടിഞ്ഞ് 24,435.50ൽ ക്ലോസ് ചെയ്തു.
ഐടി, പൊതുമേഖലാ ബാങ്കുകൾ, മാധ്യമങ്ങൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഫാർമ, ഓട്ടോ, പ്രൈവറ്റ് ബാങ്ക്, മെറ്റൽ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1451 ഓഹരികൾ ഉയരുകയും 1200 ഓഹരികൾ ഇടിയുകയും 98 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു.
നിഫ്റ്റിക്ക് കീഴിൽ വലിയ നേട്ടം ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ്. ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമ, പവർഗ്രിഡ്, എൻടിപിസി എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത തുടരുന്നു. നിഫ്റ്റി ഹ്രസ്വ- ഇടക്കാല മൂവിംഗ് ശരാശരികൾക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുമ്പത്തെ പിന്തുണയ്‌ക്ക് തൊട്ടുതാഴെ 24,450-ൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴ്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചിക 24,450 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ നെഗറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 24,000 ആണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,500ലും.
സൂചിക അമിതമായി വിറ്റഴിക്കപ്പെട്ട (Over Sold) മേഖലയ്ക്ക് സമീപമാണെന്ന് മൊമെൻ്റം സൂചകങ്ങൾ കാണിക്കുന്നു. പ്രതിദിന ചാർട്ടിൽ RSI 32.96 ൽ ക്ലോസ് ചെയ്തു. മുൻകാലങ്ങളിൽ, ആർഎസ്ഐ മൂല്യം 33-35 ൽ എത്തിയപ്പോൾ, നിഫ്റ്റി ബെയരിഷ് ട്രെൻഡിൽ നിന്ന് വിജയകരമായി കരകയറി. സൂചിക 24,400-24,450 എന്ന സപ്പോർട്ട് ഏരിയ കൈവശം വച്ചാൽ ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,400 -24,300 -24,200 പ്രതിരോധം 24,500 -24,570 -24,700
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,450 -24,000
പ്രതിരോധം 25,200 -25,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 18.15 പോയിൻ്റ് നഷ്ടത്തിൽ 51,239 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 51,130 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 51,400 ആണ്. സൂചിക 51,130 നു താഴെ നീങ്ങിയാൽ, താഴേക്കുള്ള പ്രവണത തുടരും. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 51,400 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 51,130 -50,850 -50,600 പ്രതിരോധം 51,400 -51,675 -51,900
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ ട്രേഡർമാർക്ക് പിന്തുണ 50,500 -49,650
പ്രതിരോധം 52,000 -53,350.