നിഫ്റ്റി 24,150 ന് മുകളില്‍ തുടര്‍ന്നാല്‍ ബുള്ളിഷ് പ്രവണതക്ക് സാധ്യത; ഇന്‍ട്രാഡേ പ്രതിരോധം 24,350; ഹ്രസ്വകാല പ്രതിരോധം 24,500
നവംബർ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 27.40 പോയിൻ്റ് (0.11%) താഴ്ന്ന് 24,194.50 ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് ട്രെൻഡ് തുടരുന്നതിന് സൂചിക 24,150 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.
നിഫ്റ്റി ഉയർന്ന് 24343.30 ൽ വ്യാപാരം ആരംഭിച്ചു; പിന്നീട് സൂചിക ക്രമേണ ഇടിഞ്ഞ് 24,125.40 ൽ എത്തി. 24,194.50 ൽ ക്ലോസ് ചെയ്തു.
ഐടി, എഫ്എംസിജി, മീഡിയ, ലോഹങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഓട്ടോ, ഫാർമ, സ്വകാര്യ ബാങ്കുകൾ, സാമ്പത്തിക സേവനങ്ങൾ എന്നിവ നഷ്ടത്തിലായി. 1591 ഓഹരികൾ ഉയരുകയും 1088 ഓഹരികൾ ഇടിയുകയും 101 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ശ്രീറാം ഫിൻ, ബ്രിട്ടാനിയ, ബെൽ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ്. അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ്, ബജാജ് ഓട്ടോ, അൾട്രാടെക് കമൻ്റ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 24,150 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 24,350 ആണ്. സൂചിക 24,150 ലെവലിന് താഴെയാണ് നീങ്ങുന്നതെങ്കിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വിടവ് ഏരിയ നികത്തിയേക്കാം. മറുവശത്ത്, സൂചിക പിന്തുണ നില നിലനിർത്തുന്ന പക്ഷം ബുള്ളിഷ് പ്രവണത ഇന്നും തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,500 ലെവലിലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,150 -23,950 -23,765
പ്രതിരോധം 24,350 -24,500 -24,650
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,150
പ്രതിരോധം 24,500 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 16.00 പോയിൻ്റ് നഷ്ടത്തിൽ 52,191.50 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ ചെറിയ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു.
സൂചികയുടെ ഹ്രസ്വകാല പ്രതിരോധം 52,400 ആണ്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ ഏകീകരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ സപ്പോർട്ട് 52,000 ആണ്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വിടവ് സൂചിക നികത്തിയേക്കാം.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 52,000 -51,700 -51,400
പ്രതിരോധം 52,300 -52,600 -52,900
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 51,000 -49,600
പ്രതിരോധം 52,400 -53,500.