സാങ്കേതിക വിശകലനം: നിഫ്റ്റിയുടെ കൂടുതൽ ഉയർച്ചയ്ക്കു മുന്നിലെ തടസ്സമെന്ത്?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
സാങ്കേതിക വിശകലനം
(ഒക്ടോബർ 27-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി സാങ്കേതിക വീക്ഷണം
നിഫ്റ്റിയുടെ ഹ്രസ്വകാല പ്രവണത പോസിറ്റീവ് ചായ് വിലാണ്, എന്നാൽ കൂടുതൽ ഉയർച്ചയ്ക്ക് 17,810 നു മുകളിൽ ക്ലോസ് ചെയ്യണം.
നിഫ്റ്റി 80.6 പോയിൻ്റ് (0.46%) ഉയർന്ന് 17,736.95-ൽ ക്ലോസ് ചെയ്തു. ഇന്നലെ രാവിലെ സൂചിക നേട്ടത്തോടെ 17,771.40 ൽ വ്യാപാരം ആരംഭിച്ചു. ക്രമേണ താഴ്ന്ന് 17,654.50എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. പിന്നീടുകയറി 17736.95ൽ ക്ലോസ്ചെയ്തു. ഐടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ ക്ലോസ് ചെയ്തു. റിയൽറ്റി, മെറ്റൽ, ഫാർമ, പിഎസ്‌യു ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. വിപണിയിൽ 1067 ഓഹരികൾ ഉയർന്നു, 1082 എണ്ണം ഇടിഞ്ഞു, 154 എണ്ണം മാറ്റമില്ലാതെ തുടർന്നു.
ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പക്ഷേ, സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 17650 ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 17811 ലെവലിലാണ്. സൂചികയുടെ ദിശ നിർണ്ണ യിക്കുന്നതിന്, ഇവയിൽ ഏതെങ്കിലും ലെവലിനു പുറത്തു കടക്കേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
17720-17650-17600
റെസിസ്റ്റൻസ് ലെവലുകൾ -
17810-17875-17950 (15 മിനിറ്റ് ചാർട്ടുകൾ)
യു.എസ് വിപണി നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ കാര്യമായ മാറ്റമില്ലാതെയാണ് അവസാനിച്ചത്. ഏഷ്യൻ വിപണികൾ മുമ്പത്തെ ക്ലോസിനേക്കാൾ ഉയർന്ന നിരക്കിലാണ്. എസ്ജിഎക്സ് നിഫ്റ്റി 17,847 ൽ നേട്ടത്തോടെയാണു വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഇന്ന് നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങാം.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ് വ്.
ബാങ്ക് നിഫ്റ്റി 176.55 പോയിന്റ് ഉയർന്ന് 41,299.30 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും കയറ്റത്തിനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ മെഴുകുതിരിയുടെ ഉള്ളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 41,100-ൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 41,530-ലാണ്. ഈ ലെവലുകളിൽ ഏതെങ്കിലുമൊന്നിൽ നിന്ന് കടന്നാലേ ദിശ വ്യക്തമാകൂ.
പിന്തുണ- പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
41,200-41,000-40,800
റെസിസ്റ്റൻസ് ലെവലുകൾ
41,400-41,600-41,800 (15 മിനിറ്റ് ചാർട്ടുകൾ)