വിപണി തിരുത്തലിൽ; സൂചികകൾ താഴോട്ട്

ചെറിയ തിരുത്തലിലേക്ക് വിപണി

Update: 2021-01-18 05:48 GMT

വിദേശ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണി തിങ്കളാഴ്ച ഇടിഞ്ഞു. ലാഭമെടുക്കലിൽ നിന്നു ചെറിയ തിരുത്തലിലേക്കാണ് വിപണി നീങ്ങുന്നത്. വ്യാപാരം ഒരു മണിക്കൂർ എത്തും മുമ്പേ സെൻസെക്സ് 300 പോയിൻ്റും നിഫ്റ്റി നൂറു പോയിൻ്റും താഴെയായി.

പൊതുവേ ബാങ്ക് ഓഹരികൾ ഇന്നു താഴോട്ടു നീങ്ങിയെങ്കിലും മികച്ച മൂന്നാം പാദ റിസൽട്ടിൻ്റെ ബലത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്നു.
എൻബിഎഫ്സികളും ഇന്നു താഴോട്ടാണ്. ടെക്നോളജിയിൽ വിപ്രോയും എച്ച് സിഎലും ഇന്ന് ഉയർന്നു.
ദിവാൻ ഹൗസിംഗിനു പിരമൾ ഗ്രൂപ്പ് സമർപ്പിച്ച് പ്ലാൻ സ്വീകരിക്കാൻ വായ്പാ ദാതാക്കളുടെ കമ്മിറ്റി തീരുമാനിച്ചു. ഇനി എൻസിഎൽടി അംഗീകരിക്കണം. ബാങ്കുകൾക്ക് വലിയ നഷ്ടം നേരിടുന്നതാണു പ്ലാൻ. അഞ്ചു വർഷം കൊണ്ട് 30 ശതമാനം തുകയേ ബാങ്കുകൾക്കു കിട്ടൂ. ബാക്കി കിട്ടില്ല.
ചൈന 2020-ൽ 2.3 ശതമാനം ജിഡിപി വളർച്ച കുറിച്ചു. വലിയ സമ്പദ്ഘടനകളിൽ കോവിഡ് വർഷം വളർച്ച കുറിച്ച ഏക രാജ്യം ചൈനയാകും. യൂറോപ്പിലെ ജർമനി, ഫ്രാൻസ് എന്നിവയുടെ ജിഡിപി ചുരുങ്ങി. അമേരിക്കയിലും യുകെയിലും ജിഡിപി ചുരുങ്ങുമെന്നാണു സൂചന.
കോവിഡ് ആദ്യം പടർന്ന ചൈന കോ വിഡ് ആഘാതത്തിൽ നിന്ന് കരകയറുന്ന ആദ്യ രാജ്യവുമായി. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 3.6 ശതമാനം വളർച്ച നേടാനും ചൈനയ്ക്കായി.
ഡോളർ ഉയർന്നു. 14 പൈസ നേട്ടത്തിൽ 73.21 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.


Tags:    

Similar News