വിപണി കിതപ്പില്‍; മസ്‌കിന്റെ നിലപാട് മാറ്റത്തില്‍ ഇടിഞ്ഞ് ഐ.ടി, ബാങ്കുകള്‍ക്കും ക്ഷീണം, അദാനി കമ്പനികള്‍ താഴോട്ട്
താഴ്ന്നു തുടങ്ങി രൂപ, കയറ്റം തുടര്‍ന്ന് ക്രൂഡ് ഓയില്‍
വിപണി കിതപ്പിലാണ്. ഫാര്‍മ ഒഴികെ എല്ലാ മേഖലകളും താഴ്ചയിലായി. നിഫ്റ്റി 23,500 നും സെന്‍സെക്‌സ് 77,600 നും താഴെ എത്തി. മുഖ്യ സൂചികകള്‍ 0.75 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ് ക്യാപ് സൂചിക 1.25 ശതമാനം നഷ്ടത്തിലായി.
എച്ച് വണ്‍ ബി വീസ വിഷയത്തില്‍ ടെസ്ല മേധാവിയും ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇലോണ്‍ മസ്‌ക് നിലപാട് മാറ്റിയതും യുഎസില്‍ ടെക് ഓഹരികള്‍ ഇടിഞ്ഞതും ഐടി സേവന കമ്പനികളെ താഴ്ത്തി. പ്രമുഖ കമ്പനികള്‍ മൂന്നു ശതമാനത്തിലധികം താഴ്ചയിലായി. മിഡ് ക്യാപ് ഐടി കമ്പനികള്‍ കൂടുതല്‍ താണു. ഐടി സൂചിക 2.65 ശതമാനം താഴ്ന്നു.
അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു ഗണ്യമായി താഴ്ന്നു. അദാനി ഗ്രൂപ്പ്, അദാനി വില്‍മര്‍ കമ്പനിയില്‍ നിന്നു പിന്മാറുന്നു എന്ന അറിയിപ്പാണു കാരണം. അദാനി വില്‍മര്‍ ഓഹരി ഒന്‍പതു ശതമാനം ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് രണ്ടു ശതമാനം താഴ്ന്നു. മിക്ക ഗ്രൂപ്പ് കമ്പനികളും രണ്ടു ശതമാനത്തിലധികം ഇടിവിലായി.
ബാങ്കുകളില്‍ പ്രശ്‌നകടങ്ങള്‍ കൂടിവരുന്നതായ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ബാങ്ക് ഓഹരികളെ താഴ്ത്തി.
ഒരു മാസം കൊണ്ട് 31 ശതമാനം കയറിയ ഐടിഐ ലിമിറ്റഡ് ഇന്ന് ആറു ശതമാനം ഉയര്‍ന്നു.
പ്രൊമോട്ടര്‍ 14 ശതമാനം ഓഹരി വില്‍ക്കുന്നതായ റിപ്പോര്‍ട്ട് ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരിയെ പത്തു ശതമാനം താഴ്ത്തി.
രൂപ ഇന്നു രാവിലെ താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ എട്ടു പൈസ കൂടി 85.61 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക 107.96 ലേക്കു താണിട്ടുണ്ട്.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,607 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 56,880 രൂപയായി.
ക്രൂഡ് ഓയില്‍ കയറ്റം തുടര്‍ന്നു. ബ്രെന്റ് ഇനം 74.36 ഡോളര്‍ വരെ എത്തി.