ഓഹരി വിപണിയില്‍ തുടക്കക്കാരനാണോ? സംശയങ്ങള്‍ തീര്‍ക്കാന്‍ ഇതാ ഒരു അവസരം
സെബിയും എന്‍.എസ്.സിയും സംയുക്തമായി മലയാളം ഭാഷയില്‍ നടത്തുന്ന സൗജന്യ പരിശീലന ക്ലാസ് ഡിസംബര്‍ ഒന്നു മുതല്‍
ഓഹരി വിപണിയില്‍ വലിയ കയറ്റിറക്കങ്ങള്‍ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃത്യമായ നിക്ഷേപരീതികള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരില്‍ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (SEBI) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (NSE) സംയുക്തമായി ഡിസംബര്‍ മാസം സൗജന്യമായി മലയാളത്തില്‍ ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ നടത്തുന്നു. സെബി സ്മാര്‍ട്‌സ് (SMARTs) ട്രെയിനര്‍ ഡോ. സനേഷ് ചോലക്കാടാണ് ക്ലാസുകള്‍ നയിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് 98474 36385 എന്ന നമ്പറില്‍ വാട്‌സ്ആപ് സന്ദേശം അയച്ചു ക്ലാസുകളിൽ പങ്കെടുക്കാം. രാത്രി എട്ട് മണി മുതലാണ് ക്ലാസുകള്‍. ഡിസംബര്‍ മാസത്തെ ക്ലാസുകളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.