മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ്; മുന്നേറ്റം തുടരാൻ സൂചിക 24,350 മറികടക്കണം; ഇന്‍ട്രാഡേ പിന്തുണ 24,150
നവംബർ 27 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 80.40 പോയിൻ്റ് (0.33%) ഉയർന്ന് 24,274.90 ലാണ് ക്ലോസ് ചെയ്തത്. മുന്നേറ്റം തുടരാൻ സൂചിക ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 24,350 മറികടക്കേണ്ടതുണ്ട്.
നിഫ്റ്റി ഉയർന്ന് 24,204.80 ൽ വ്യാപാരം തുടങ്ങി. ഈ പ്രവണത സെഷനിലുടനീളം തുടർന്നു. 24,274.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് ഇൻട്രാഡേ ഉയരം 24,354.60 ൽ പരീക്ഷിച്ചു. മീഡിയ, മെറ്റൽ, ഫിനാൻഷ്യൽ സർവീസ്, ഓട്ടോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. ഫാർമ, റിയൽറ്റി, ഐടി, പൊതുമേഖലാ ബാങ്കുകൾ എന്നിവ നഷ്ടം നേരിട്ടു. 1757 ഓഹരികൾ ഉയരുകയും 856 എണ്ണം ഇടിവ് രേഖപ്പെടുത്തുകയും 168 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് അദാനി എൻ്റർപ്രൈസസ്, അദാനി പോർട്സ്, ഭാരത് ഇലക്ട്രോണിക്സ്, ട്രെൻ്റ് എന്നിവയായിരുന്നു. അപ്പോളോ ഹോസ്പിറ്റൽസ്, ടൈറ്റൻ, വിപ്രോ, ശ്രീറാം ഫിനാൻസ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനം മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് സെഷനുകളിൽ, സൂചിക 24,125-24,350 എന്ന ട്രേഡിംഗ് ബാൻഡിനുള്ളിൽ സമാഹരിക്കുകയായിരുന്നു. സൂചിക അടുത്ത ദിശയിലേക്ക് പോകണമെങ്കിൽ ഈ ബാൻഡിൽ നിന്ന് പുറത്തുകടക്കണം.
സൂചികയ്ക്ക് 24,150 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 24,350 ആണ്. സൂചിക 24,350 ലെവലിന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 24,500 ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,150 -23,950 -23,765
പ്രതിരോധം 24,350 -24,500 -24,650
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,800 -23,150
പ്രതിരോധം 24,500.-25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 110.30 പോയിൻ്റ് നേട്ടത്തിൽ 52,301.80 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു.
സൂചികയുടെ ഹ്രസ്വകാല പ്രതിരോധം 52,400 ആണ്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. സൂചിക 52000 ന് താഴെ നിലനിന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രൂപപ്പെട്ട വിടവ് സൂചിക നികത്തിയേക്കാം.
ഇൻട്രാഡേ ട്രേഡേഴ്‌സിന്
സപ്പോർട്ട് 52,250 -52,000 -51,700
പ്രതിരോധം 52,550 -52,800 -53,000
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 51,000 -49,600
പ്രതിരോധം 52,400 -53,500.