കയറ്റുമതി ബിസിനസ് വളര്‍ച്ച കൂട്ടും, ഈ ഓഹരിയില്‍ പ്രതീക്ഷിക്കാം 28 ശതമാനം നേട്ടം
കയറ്റുമതി ഓര്‍ഡറുകളില്‍ 74 ശതമാനമാണ് വളര്‍ച്ച
ആഭ്യന്തര നീരാവി ടര്‍ബൈന്‍ കമ്പനികളിലെ മുന്‍നിരക്കാരാണ് ത്രിവേണി ടര്‍ബൈന്‍ (Triveni Turbine Ltd). 100 മെഗാവാട്ട് വരെയുള്ള ടര്‍ബൈനുകളുടെ രൂപകല്‍പ്പനയും നിര്‍മാണവും കമ്പനി നടത്തി വരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വരുമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. പ്രോഡക്ട് സെഗ്മെന്റുകളില്‍ 26 ശതമാനവും ആഫ്റ്റര്‍ മാര്‍ക്കറ്റ് ബിസിനസില്‍ 38 ശതമാനവും വരുമാനം നേടാനായി.
♦ ലാഭ മാര്‍ജിന്‍ (EBITDA margin) 306 ബേസിസ് പോയിന്റ് മെച്ചപ്പെട്ടത് വാര്‍ഷികാടിസ്ഥാനത്തില്‍ 22.2 ശതമാനമായി. മറ്റ് ചെലവുകള്‍ കുറഞ്ഞതും വിവിധ വരുമാനങ്ങള്‍ ഉയര്‍ന്നതുമാണ് കാരണം.
♦ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 22 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 33 ശതമാനം വളര്‍ച്ചയുണ്ട്. കയറ്റുമതി ഓര്‍ഡറുകളില്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 74 ശതമാനമാണ് വളര്‍ച്ച.
♦ ആഭ്യന്തര ഓര്‍ഡറുകള്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ദുര്‍ബലമായി. തിരഞ്ഞെടുപ്പ് കാലമായതാണ് പ്രധാനമായും ബാധിച്ചത്. സര്‍ക്കാര്‍ ചെലവഴിക്കല്‍ ഉയരുന്നതും സ്റ്റീല്‍, സിമന്റ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ നിന്ന് ഡിമാന്‍ഡ് ഉയരുന്നതും ഓര്‍ഡര്‍ മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
♦ മികച്ച ലാഭ മാര്‍ജിന്‍ നേടാനാകുന്ന കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിച്ചു വരുന്നത് വരും പാദത്തില്‍ ലാഭക്ഷമത ഉയര്‍ത്തുമെന്നാണ് കരുതുന്നത്. യു.എസ് വിപണിയിലേക്കുള്ള കടന്നു കയറ്റം പഴയ ഉത്പന്നങ്ങളുടെ അപ്ഗ്രേഡിംഗില്‍ ഉള്‍പ്പെടെ വളരാനുള്ള സാധ്യത നല്കുന്നു. വില്‍പ്പനയും ലാഭവും കൂടാന്‍ ഇത് സഹായകമാകും. 2024 മുതല്‍ 2027 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ വരുമാനവും ലാഭവും 28 ശതമാനം/27 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക
നിലവില്‍ വില: 687 രൂപ
ലക്ഷ്യ വില: 835 രൂപ
പ്രതീക്ഷിക്കുന്ന നേട്ടം: 22%
Stock Recommendation by Geojit Financial Services
(ഓഹരി നിക്ഷേപം വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക.)