ഓഹരി വിപണിക്ക് നാളെ അവധി, എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും വ്യാപാരമില്ല
കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറെക്സ് വിപണികളും അടഞ്ഞു കിടക്കും
ഇന്ത്യന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇക്കും ബി.എസ്.ഇക്കും നാളെ (ജൂണ്‍ 17, തിങ്കളാഴ്ച) അവധിയായിരിക്കും. ബക്രീദ് പ്രമാണിച്ചാണ് അവധി. കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറെക്‌സ് വിപണികള്‍ക്കും അവധി ബാധകമാണ്.
വരും മാസങ്ങളിലെ അവധി
ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓഹരി വിപണിക്ക് ഓരോ ദിവസം വീതം പൊതു അവധിയുണ്ട്. നവംബറില്‍ രണ്ട് പൊതു അവധികളാണുള്ളതെന്നും ബി.എസ്.ഇയിലെ ഹോളിഡേ കലണ്ടര്‍ വ്യക്തമാക്കുന്നു.
ജൂലൈ 17ന് മുഹറം, ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം, ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി, നവംബര്‍ ഒന്നിന് ദീപാവലി, നവംബര്‍ 15ന് ഗുരു നാനാക് ജയന്തി, ഡിസംബര്‍ 25ന് ക്രിസ്മസ് എന്നിങ്ങനെയും അവധികളുണ്ടായിരിക്കും. നവംബര്‍ ഒന്നിന് ദീപാവലി ദിനത്തിലാണ് പ്രത്യേക വ്യാപാരമായ 'മുഹൂര്‍ത്ത വ്യാപാരവും' (Muhurat Trading) നടക്കുക.
വെള്ളിയാഴ്ച റെക്കോഡ് നേട്ടത്തിലാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്.