വ്യാജന്മാര്‍ക്കെതിരെ മുന്നറിയിപ്പുമായി എന്‍എസ്ഇ

നിക്ഷേപകര്‍ കരുതിയിരിക്കുക

Update:2023-04-11 13:24 IST

ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്തു കൊണ്ട് നിയമ വിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുകയും പരസ്യം ചെയ്യുന്നതിനുമെതിരെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) നിക്ഷേപകർക്ക്  മുന്നറിയിപ്പു നല്‍കി.

ശ്രീ പരാസ്നാഥ് കമ്മോഡിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ പരാസ്നാഥ് ബുള്ളിയന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഫാറി ടെലെ ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ പരാസ്നാഥ് കമ്മോഡിറ്റി എന്ന പേരിലുള്ള ടെലഗ്രാം ചാനല്‍ വഴിയും ഭരത് കുമാര്‍ എന്ന വ്യക്തി ട്രേഡ് വിത്ത് ട്രസ്റ്റ് എന്ന പേരിലുമാണ് ഇതു നടത്തുന്നതെന്ന് ശ്രദ്ധയില്‍ പെട്ടതായും എന്‍എസ്ഇ ചൂണ്ടിക്കാട്ടി.

ഈ സ്ഥാപനങ്ങള്‍ എന്‍എസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തവയുമല്ല. ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഇത്തരം നിയമ വിരുദ്ധ ട്രേഡിങ് സംവിധാനങ്ങള്‍ എക്സ്ചേഞ്ച് അംഗീകരിച്ചവയല്ലെന്നും എന്‍എസ്ഇ വ്യക്തമാക്കി.



Tags:    

Similar News