നിഫ്റ്റി ഇന്ത്യ ഡിഫെന്‍സ് സൂചിക; സവിശേഷതകള്‍ അറിയാം

സൂചികയിലെ കമ്പനികളുടെ മാനദണ്ഡം ഇതാണ്

Update:2022-01-20 17:41 IST

നാഷണല്‍ സ്റ്റോക്ക് എക്‌സ് ചേഞ്ച് നിഫ്റ്റി ഇന്ത്യ ഡിഫെന്‍സ് സൂചിക എന്ന പുതിയ ഒരു ഓഹരി സൂചികക്ക് കൂടി തുടക്കമിട്ടിരിക്കുന്നു. ഡിഫെന്‍സ് ഓഹരികളെ യാണ് ഇതില്‍ പെടുത്തിയിരിക്കുന്നത്. അവയുടെ വിലയില്‍ ഉണ്ടാകുന്ന ദൈനം ദിന വ്യതിയാനങ്ങള്‍ ഈ സൂചികയില്‍ പ്രതിഫലിക്കും.

പ്രതിരോധം, കപ്പല്‍ നിര്‍മാണം , വ്യോമയാനം, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് ഈ സൂചികയില്‍ സ്ഥാനം ലഭിക്കുക. ആസ്ട്ര മൈക്രോ വേവ് പ്രോഡക്ട് ലിമിറ്റഡ്, ബി ഇ എം എല്‍, ഭാരത് ഡയനാമിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ എയ്‌റോ നോട്ടിക്‌സ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് , മസഗോന്‍ ഡോക് ഷിപ് ബില്‍ഡേഴ്സ്, തുടങ്ങിയ കമ്പനികളെ തുടക്കത്തില്‍ നിഫ്റ്റി ഇന്ത്യ ഡിഫെന്‍സ് സൂചികയില്‍ പെടുത്തിയിട്ടുണ്ട് . കുറഞ്ഞത് 20 ശതമാനം ബിസിനസ് പ്രതിരോധ മേഖലയില്‍ നിന്ന് ലഭിക്കുന്ന കമ്പനികളെ ഈ സൂചികയില്‍ പെടുത്തുമെന്ന് എന്‍ എസ് ഇ അറിയിപ്പില്‍ പറയുന്നു.


Tags:    

Similar News