എന്‍എസ്ഇ; ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തിയത് ചെറുകിട നിക്ഷേപകര്‍

അതിസമ്പന്നരുടെ വിഹിതത്തിലും റെക്കോഡ് വര്‍ധന

Update:2022-02-07 17:44 IST

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍(എന്‍എസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ്. റീറ്റെയ്ല്‍ നിക്ഷേപകരാണ് ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുള്ളത്. അതിസമ്പന്ന(എച്ച്എന്‍ഐ)രുടെ വിഹിതത്തിലും റെക്കോഡ് വര്‍ധന രേഖപ്പെടുത്തി.

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ചെറുകിട നിക്ഷേപകരുടെ വിഹിതം 7.32 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പാദത്തില്‍ ഇത് 7.13 ശതമാനമായിരുന്നു. 6.9ശതമാനം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ നിക്ഷേപ വിഹിതം. ലിസ്റ്റഡ് കമ്പനികളിലെ ഇക്കഴിഞ്ഞ പാദത്തിലെ റീറ്റെയ്ല്‍ മാത്ത നിക്ഷേപമൂല്യം ഇതോടെ 19 ലക്ഷം കോടി രൂപയായി
എച്ച് എന്‍ ഐ നിക്ഷേപത്തുക ഡിസംബര്‍ പാദത്തില്‍ 2.26 ശതമാനമാണ്. ഇത്തവണ എന്‍എസ്ഇ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റീറ്റൈയ്ല്‍, അതിസമ്പന്ന വിഭാഗങ്ങളുടെ മൊത്തം ഓഹരി വിഹിതം 9.58 ശതമാനമാണ്.
ഉയര്‍ന്ന പണലഭ്യതയും വര്‍ക്ക് ഫ്രം ഹോം കൂടിയതും അത്തരത്തില്‍ ലഭിച്ച സമയം ഓഹരി വിപണിയിലേക്ക് ധാരാളം പേരെ ആകര്‍ഷിച്ചു. ഇത് റീറ്റെയില്‍ നിക്ഷേപത്തിലും വന്‍ വര്‍ധനവുണ്ടാക്കി.
പലിശ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിലവാരത്തിലെത്തിയതും റീറ്റെയ്ല്‍ നിക്ഷേപകരെ വിപണിയിലേയ്ക്കാകര്‍ഷിച്ചു. നിരവധി ഐപിഒകള്‍ നടന്നതും ഈ വിഭാഗത്തിലേക്കുള്ള ശ്രദ്ധ ആകര്‍ഷിക്കാനിടയായിട്ടുണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.


Tags:    

Similar News