ജുന്‍ജുന്‍വാലയ്ക്ക് ഒരു മണിക്കൂറില്‍ നഷ്ടപ്പെട്ടത് 200 കോടി രൂപ

Update: 2020-08-11 12:49 GMT

ജൂണ്‍ പാദം അവസാനിക്കുമ്പോഴുള്ള കണക്കുകള്‍ പ്രകാരം 270 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില 1057ലെത്തി. ഇതനുസരിച്ച് ജുന്‍ജുന്‍വാലയ്ക്ക് 4.43 ശതമാനം ഓഹരിയാണ് കമ്പനിയിലുള്ളത്.

ജുന്‍ജുന്‍വാലയുടെ ഇപ്പോഴുള്ള ഓഹരികള്‍ പരിശോധിച്ചാല്‍ അത് 3.93 കോടി വരും. ഇതു പ്രകാരം തിങ്കളാഴ്ച രാവിലത്തെ വില അുസരിച്ച് അദ്ദേഹത്തിന്റെ പേരിലുള്ളത് 4,354 കോടി രൂപയായിരുന്നു ഓഹരിയിലെ ആകെ മൂല്യം. ഇത് വീണ്ടും കുറഞ്ഞാണ് 4,189 കോടി രൂപയായത്.

74 ശതമാനമാണ് ജൂണ്‍ പാദത്തിലെ ഇടിവ് ആയി കണക്കാക്കപ്പെടുന്നത്. ഇത്രയും വലിയ കൂപ്പുകുത്തല്‍ അടുത്തിടെ കമ്പനി നേരിട്ടിട്ടില്ല. പ്രമുഖ വാച്ച്, ആഭരണ, പെര്‍ഫ്യൂം നിര്‍മാതാക്കളായ ടൈറ്റന് ഓഹരിവിപണിയില്‍ നിറം മങ്ങുന്ന കാഴ്ചയായാണ് നിരീക്ഷകര്‍ ഇതിനോട് പ്രതികരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News