രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ ഈ ഫാര്‍മ, ഐടി ഓഹരികള്‍ മുന്നേറുന്നു

ഇതോടെ ടൈറ്റനും ടാറ്റ മോട്ടോഴ്‌സിനും ശേഷം ജുന്‍ജുന്‍വാലയുടെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ ഓഹരി നിക്ഷേപം ഈ ഫാര്‍മ കമ്പനിയുടേതായി.

Update:2021-06-02 19:19 IST

Pic courtesy: Alchemy Capital

രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട് ഫോളിയോ എന്നും ചര്‍ച്ചയാകാറുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപമുള്ള കമ്പനികള്‍ ഓഹരിവിപണിയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഗെയ്മിംഗ് കമ്പനിയായ നസറ ടെക്‌നോളജീസാണ് ഇന്നലെ ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഐടി ഓഹരി. ബിഎസ്ഇയിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, കമ്പനിയുടെ മൊത്തം ആസ്തിയുടെ 10.82 ശതമാനമാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ മൊത്തം മൂല്യം.

സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ദീര്‍ഘകാല നിക്ഷേപത്തിനായി ഇന്നും നോക്കാവുന്ന പോര്‍ട്ട്ഫോളിയോ സ്റ്റോക്കുകളിലൊന്നാണ് നസറ ടെക്‌നോളജീസിന്റെ ഷെയറുകള്‍. 1680-1700 രൂപ നിരക്കിലാണ് ഇതുള്ളത്. മറ്റൊന്ന് ഫാര്‍മ കമ്പനിയായ ലുപിന്‍ ആണ്. 1,266.35 രൂപയില്‍ എത്തിയ ഈ ഫാര്‍മ സ്റ്റോക്ക് 2017 മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയിലാണ്. 2015
ബിഎസ്ഇയിലും എന്‍എസ്ഇയിലും ബുധനാഴ്ച ഉച്ചയ്ക്ക് 1.15 വരെ 5.25 ദശലക്ഷത്തിലധികം ലുപിന്‍ ഓഹരികള്‍ കൈ മാറ്റം നടന്നതായും റിപ്പോര്‍ട്ടുകള്‍. 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 7,245,605 ഓഹരികള്‍ അഥവാ 1.6 ശതമാനം ഓഹരികളാണ് ഏസ് നിക്ഷേപകരായ രാകേഷ് ജുന്‍ജുന്‍വാല ഈ കമ്പനിയില്‍ കൈവശം വച്ചിരിക്കുന്നത്. നിലവിലെ മൂല്യം പരിശോധിച്ചാല്‍ ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പോര്‍ട്ട്ഫോളിയോയിലെ ഏറ്റവും വലിയ മൂന്നാമത്തെ നിക്ഷേപവും ഇതാണ്. അദ്ദേഹത്തിന്റെ ഓഹരി മൂല്യം ബുധനാഴ്ച (ജൂണ്‍, 02, 2021 ) വരെ 917 കോടി രൂപയാണ്.


Tags:    

Similar News