മെഹുല്‍ ചോക്‌സിക്ക് 10 വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി സെബി

5 കോടി രൂപ പിഴയും അടക്കണം

Update:2022-11-01 19:35 IST

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപ്പുള്ളിയായി കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഹരി വിപണിയില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കി. കൂടാതെ 45 ദിവസത്തിനുള്ളില്‍ 5 കോടി രൂപ പിഴയടക്കാനും ഉത്തരവിട്ടു.

അദ്ദേഹം ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരികളുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിനെ തുടര്‍ന്നാണ് നടപടി. വിവാദ വ്യവസായിയായ നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ 140000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇരുവരും പ്രതികളാണ്.
2018 ല്‍ ഈ കേസില്‍ പെട്ടതിനെ തുടര്‍ന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു. ചോക്‌സി ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡയിലാണെന്നാണ് വിവരം. അതേസമയം നീരവ് മോദി ബ്രിട്ടീഷ് ജയിലിലും.
തന്റെ ഉടമസ്ഥതയിലുള്ള 15 കമ്പനികളിലൂടെ ഗീതാഞ്ജലി ജെംസിന്റെ ഓഹരികള്‍ അനധികൃതമായി വാങ്ങുകയും വില നിയന്ത്രിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മെഹുല്‍ ചോക്‌സിക്കെതിരായ പരാതി.


Tags:    

Similar News