എസ്ഡബ്ല്യുഎസ്എല്‍ ഐ.പി.ഒ ഇന്നു മുതല്‍

Update: 2019-08-06 05:52 GMT

സോളാര്‍ എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സൊല്യൂഷന്‍സ് പ്രൊവൈഡറായ സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ സോളാറിന്റെ ഐ.പി.ഒ ഇന്നു മുതല്‍ മൂന്നു ദിവസം. ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പ്് പ്രൊമോട്ട് ചെയ്യുന്ന കമ്പനിയുടെ 40.1 - 40.3 ദശലക്ഷം ഓഹരികളാണ് ഓഫറിലുള്ളത്.

ഐ.പി.ഒ വഴി പബ്ലിക് ഹോള്‍ഡിംഗ് 24.98 ശതമാനമാകും. നിലവില്‍ മുഴുവന്‍ ഓഹരികളും പ്രൊമോട്ടര്‍മാരുടേതാണ്. 44.4 ശതമാനം  വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ എസ്ഡബ്ല്യുഎസ്എല്‍ ഏകീകൃത പ്രവര്‍ത്തന വരുമാനം 2016 മുതലുള്ള 3 വര്‍ഷത്തില്‍ 8,240.41 കോടി രൂപയായി ഉയര്‍ത്തി.

ആഗോളാടിസ്ഥാനത്തില്‍ തന്നെ റിന്യൂവബിള്‍ എനര്‍ജി വ്യവസായത്തിലെ ഏറ്റവും വലിയ കരാറുകാരുടെ ഗണത്തിലുള്ള എസ്ഡബ്ല്യുഎസ്എല്ലിന് പുരോഗതിക്കുള്ള  സാധ്യതയാണ് മുന്നിലുള്ളതെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അഭിപ്രായപ്പെടുന്നു.അസറ്റ് ലൈറ്റ് ബിസിനസ്സ് മോഡലും ശക്തമായ രക്ഷാകര്‍തൃത്വവുമാണ് അനുകൂലമെന്ന് തോന്നുന്ന മറ്റ് രണ്ട് ഘടകങ്ങള്‍.

Similar News