ഓഹരി വിപണി കയറ്റത്തിൽ

റെയിൽവേ പൊതുമേഖലാ കമ്പനികൾ ഇന്നും നേട്ടത്തിലാണ്. ആർവിഎൻഎൽ ആറു ശതമാനം ഉയർന്നു. ഇർകോൺ നാലു ശതമാനം കയറി. റൈറ്റ്സ്, ഐആർഎഫ്സി, ഐആർസിടിസി തുടങ്ങിയവയും കയറ്റത്തിലായി.

Update:2023-05-02 11:18 IST

ഏഷ്യൻ വിപണികളെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഇന്നു ഗണ്യമായി ഉയർന്നു. എന്നാൽ കരുതലോടെയുള്ള കയറ്റമാണു രാവിലെ ദൃശ്യമായത്. തുടക്കത്തിൽ 0.3 ശതമാനം ഉയർന്ന സൂചികകൾ പിന്നീട് അര ശതമാനത്തിലേക്കു കയറി. ഐടി കമ്പനികളും ബാങ്കുകളും ഇന്ന് ഉയർച്ചയിലാണ്.

റെയിൽവേ പൊതുമേഖലാ കമ്പനികൾ ഇന്നും നേട്ടത്തിലാണ്. ആർവിഎൻഎൽ ആറു ശതമാനം ഉയർന്നു. ഇർകോൺ നാലു ശതമാനം കയറി. റൈറ്റ്സ്, ഐആർഎഫ്സി, ഐആർസിടിസി തുടങ്ങിയവയും കയറ്റത്തിലായി.

മികച്ച ലാഭ വർധനയും വരുമാനവർധനയും കാണിക്കുന്ന നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച ഡാറ്റാമാറ്റിക്സ് ഗ്ലോബൽ സർവീസസ് ഓഹരി 12 ശതമാനം കയറി. വരുമാനം 33 ശതമാനവും പ്രവർത്തന ലാഭം 63.5 ശതമാനവും അറ്റാദായം 51.1 ശതമാനവും കുതിച്ചു . ലാഭമാർജിൻ 16.4 ൽ നിന്ന് 20.2 ശതമാനമായി ഉയർന്നു.

 അദാനി ഗ്രീൻ ഓഹരിക്ക് നേരിയ കയറ്റം 

മോട്ടോർ സെെക്കിൾ വിൽപന ആറു ശതമാനം കുറഞ്ഞതിനെ തുടർന്ന് ഹീറോ മോട്ടോ കോർപ് ഓഹരി മൂന്നു ശതമാനതോളം താണു. ട്രക്ക് വിൽപന കുറഞ്ഞത് ടാറ്റാ മോട്ടോഴ്സ് ഓഹരിയെ താഴ്ത്തി. റിസൽട്ടുകൾ മികച്ചതായിരുന്നെങ്കിലും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെയും ആർബിഎൽ ബാങ്കിന്റെയും ഓഹരികൾ താഴ്ചയിലായി. ആർബിഎൽ അഞ്ചു ശതമാനത്താേളം ഇടിഞ്ഞു. കിട്ടാക്കടങ്ങൾ കുറഞ്ഞത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരിയെ ഉയർത്തി.

ലാഭ മാർജിനിൽ വലിയ കുതിപ്പ് നടത്തിയ അദാനി ഗ്രീൻ ഓഹരി അഞ്ചു ശതമാനം കുതിച്ചു. അമിതലാഭനികുതി കുറച്ചതിനെ തുടർന്ന് ഒഎൻജിസി ഓഹരി മൂന്നു ശതമാനത്താേളം ഉയർന്നു. രൂപ ഇന്ന് നേട്ടത്തിലാണ്. ഡോളർ ഏഴു പൈസ താണ് 81.76 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 81.73 രൂപയായി. ലോക വിപണിയിൽ സ്വർണം 1981 ഡോളറിലേക്കു താണു. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 44,560 രൂപയിൽ തുടർന്നു.

Tags:    

Similar News