എഫ്.എം.സി.ജി ഓഹരികള്‍ ഇന്നും താഴ്ചയില്‍, 17% മുന്നേറി ഇന്‍സെക്ടിസൈഡ്‌സ്
ബാങ്ക്, ധനകാര്യ, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ക്കും ക്ഷീണം
നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു താഴ്ചയിലായി. അതിനു ശേഷം ചാഞ്ചാട്ടത്തിലേക്കു മാറി.
ബാങ്ക്, ധനകാര്യ, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ താഴ്ന്നു. ഫെഡറല്‍ ബാങ്ക് ഓഹരി ഒരു ശതമാനത്തിലധികം താണ് 194 രൂപയെ സമീപിച്ചു.
ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, മാരികോ, നെസ്ലെ തുടങ്ങിയ എഫ്.എം.സി.ജി കമ്പനികള്‍ ഇന്നും താണു.
ഓഗസ്റ്റ് 31നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ബോണസ് ഇഷ്യു പ്രഖ്യാപിക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍.ബി.സി.സി ഓഹരി എട്ടു ശതമാനം ഉയര്‍ന്നു.
ഇന്‍സെക്ടിസൈഡ്‌സ് ഇന്ത്യ ഓഹരി രാവിലെ 17 ശതമാനം ഉയര്‍ന്ന് 1,084 രൂപയില്‍ എത്തി.
രൂപ ഇന്നു രാവിലെ ദുര്‍ബലമായി. ഡോളര്‍ ഒരു പൈസ കയറി 83.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.95 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,512 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 53,720 രൂപയായി. കസ്റ്റംസ് ഡ്യൂട്ടി കുറച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം ബാരലിന് 79.61 ഡോളര്‍ ആയി.