വിപണി ചെറിയ കയറ്റത്തിൽ; സ്വിഗ്ഗി, അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടത്തില്‍, രൂപ വീണ്ടും താഴോട്ട്

മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലധികം ഉയർന്നു;

Update:2024-12-03 10:39 IST
വിപണി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി ചെറിയ കയറ്റിറക്കങ്ങളോടെ തുടരുന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ അര ശതമാനത്തിലധികം ഉയർന്നു. ബാങ്ക് നിഫ്റ്റി 0.75 ശതമാനം കയറി. റിയൽറ്റി, മെറ്റൽ ഓഹരികളും കയറ്റത്തിലാണ്.
ബ്രിട്ടനിൽ ഔഷധവിതരണത്തിന് പുതിയ കമ്പനിയുമായി കരാർ ഉണ്ടാക്കിയ ഇൻഡോകോ റെമഡീസ് ഓഹരി എട്ടു ശതമാനം കയറി.
സുന്ദരം ഓട്ടോ കംപോണൻ്റ്സിൽ നിന്ന് ഒരു പ്ലാൻറ് വാങ്ങാൻ കരാർ ഉണ്ടാക്കിയ പ്രൈകോൾ ഓഹരി ഏഴു ശതമാനം ഉയർന്നു.
വിദേശത്തു നിന്നു വലിയ ഓർഡർ ലഭിച്ച സോളർ ഇൻഡസ്ട്രീസിൻ്റെ ഓഹരി ആറു ശതമാനം കയറി.
പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി വർധിപ്പിക്കുമെന്ന റിപ്പോർട്ട് ഐടിസി ഓഹരിയെ മൂന്നും ഗോഡ്ഫ്രേ ഫിലിപ്പ്സിനെ രണ്ടരയും വിഎസ്ടി ഇൻഡസ്ട്രീസിനെ ഒന്നരയും ശതമാനം താഴ്ത്തി.
റിസൽട്ട് വരാനിരിക്കെ സ്വിഗ്ഗിയുടെ ഓഹരി അഞ്ചു ശതമാനം ഉയർന്നു.
നവംബറിലെ വിൽപന റെക്കോർഡ് മറികടന്നത് എംഒഐഎൽ ഓഹരിയെ ഏഴു ശതമാനം നേട്ടത്തിലാക്കി.
അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു മൂന്നര ശതമാനം വരെ ഉയർന്നു.
രൂപ ഇന്നും താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ ഒരു പെെസ കൂടി 84.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.74 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2641 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 320 രൂപ വർധിച്ച് 57,040 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം 71.97 ഡോളറിൽ എത്തി.
Tags:    

Similar News