നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളില്‍, 25,200 ൽ ഇൻട്രാഡേ പിന്തുണ

ഓഗസ്റ്റ് 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-09-02 08:21 IST
നിഫ്റ്റി 83.95 പോയിൻ്റ് (0.33%) ഉയർന്ന് 25,235.90 ലാണ് ക്ലോസ് ചെയ്തത്. ഇൻട്രാഡേ സപ്പോർട്ട് ആയ 25,200-ന് മുകളിൽ നിഫ്റ്റി തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 25,249.70 ലാണ് വ്യാപാരം ആരംഭിച്ചത്. സൂചിക പിന്നീട് ഒരു ഇടുങ്ങിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങി. 25,235.90 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25,268.30 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചു.
മാധ്യമങ്ങളും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ഫാർമ, ഓട്ടോ, ഐടി എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1440 ഓഹരികൾ ഉയരുകയും 1121 ഓഹരികൾ ഇടിയുകയും 125 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ ഏറ്റവും കൂടിയ നേട്ടം സിപ്ല, ബജാജ് ഫിനാൻസ്, എം ആൻഡ് എം, ഡിവിസ് ലാബ് എന്നിവയ്ക്കാണ്. ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ടെക് മഹീന്ദ്ര, ഐടിസി എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 25,200-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ആണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരും. 25,275 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 25,200 -25,120 -25,000
പ്രതിരോധം 25,275 -25,350 -25,425
(15-മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 25,100 -24,475
പ്രതിരോധം 25,600 -26,150.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 198.25 പോയിൻ്റ് നേട്ടത്തിൽ 51,351.00 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ക്ലോസിംഗ് ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. സൂചിക 51,450 ൽ ഇൻട്രാഡേ പ്രതിരോധം നേരിടുന്നു. ഈ നിലവാരം മറികടന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 51,300 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട്
51,300 -51,150 -51,000
പ്രതിരോധം 51,450 -51,600 -51,750
(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്കു ഹ്രസ്വകാല പിന്തുണ 51,000 -49,600
പ്രതിരോധം 52,50 -53,400.
Tags:    

Similar News