നിഫ്റ്റിക്ക് പോസിറ്റീവ് ഔട്ട്ലുക്ക്: 22,500ന് മുകളില്‍ ക്ലോസ് ചെയ്താല്‍ ശക്തമായ ഉയര്‍ച്ചയ്ക്ക് സാധ്യത
ഏപ്രിൽ 03 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 18.65 പോയിൻ്റ് (0.08 ശതമാനം) താഴ്ന്ന് 22,434.65ലാണു ക്ലോസ് ചെയ്തത്. ഒരു മുന്നേറ്റത്തിന് നിഫ്റ്റി 22,500ലെ പ്രതിരോധത്തിനു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
നിഫ്റ്റി താഴ്ന്ന് 22,385.70ൽ വ്യാപാരം തുടങ്ങി. 22,346.50 എന്ന താഴ്ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഉയർന്ന് 22,521.10 എന്ന ഉയർന്ന നിലവാരത്തിലെത്തി. 22434.65ൽ ക്ലോസ് ചെയ്തു.
പൊതുമേഖലാ ബാങ്ക്, ഐ.ടി, മീഡിയ, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. റിയൽറ്റി, എഫ്എംസിജി, ഓട്ടോ, ഫാർമ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1760 ഓഹരികൾ ഉയർന്നു, 696 ഓഹരികൾ ഇടിഞ്ഞു, 120 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ശ്രീറാം ഫിൻ, എൻ.ടി.പി.സി, ഡിവിസ് ലാബ്, ടി.സി.എസ് എന്നിവയാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. നെസ്‌ലെ, ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്ന് സെഷനുകളിൽ, സൂചിക ഒരു ചെറിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങുകയും 22,500 എന്ന ഹ്രസ്വകാല പ്രതിരോധത്തിന് സമീപം ക്ലോസ് ചെയ്യുകയും ചെയ്തു. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ശക്തമായ പോസിറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 22,400ലാണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 22,400 -22,300 -22,200
പ്രതിരോധം 22,500 -22,600 -22,700
(15-മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21200
പ്രതിരോധം 22,500 -23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 78.80 പോയിൻ്റ് നേട്ടത്തിൽ 47,624.25ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. കൂടാതെ സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മാത്രമല്ല, സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയർച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 47,700 ആണ്, അതേസമയം പിന്തുണ 47,450ൽ തുടരുന്നു. പോസിറ്റീവ് ട്രെൻഡ് തുടരാൻ സൂചിക 47,700ന് മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 47,450 -47,250 -47,000
പ്രതിരോധ നിലകൾ 47,700 -47,900 -48,100
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ ട്രേഡർമാർക്ക്
ഹ്രസ്വകാല സപ്പോർട്ട് 47,000 -46000
പ്രതിരോധം 48,500 -49,500.