നിഫ്റ്റിക്ക് 25,130 ല്‍ പിന്തുണ, മുന്നേറാന്‍ 25,230 ല്‍ പ്രതിരോധം മറികടക്കണം

സെപ്റ്റംബർ നാലിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.

Update:2024-09-05 08:59 IST

നിഫ്റ്റി 81.15 പോയിൻ്റ് (0.32%) താഴ്ന്ന് 25,198.70 ലാണ് ക്ലോസ് ചെയ്തത്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 25,230 എന്ന ഇൻട്രാഡേ റെസിസ്റ്റൻസ് ലെവലിനെ മറികടക്കണം.

നിഫ്റ്റി താഴ്ന്ന് 25,089.90 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 25,083.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. പിന്നീട് സൂചിക ഉയർന്ന് 25,198.70 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 25216 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു.

ഫാർമ, റിയൽറ്റി, എഫ്എംസിജി, ഹെൽത്ത് കെയർ, മീഡിയ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കുകൾ, ഐടി, മെറ്റൽ, ഓട്ടോ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം. 1211 ഓഹരികൾ ഉയർന്നു, 1347 എണ്ണം ഇടിഞ്ഞു, 135 എണ്ണം മാറ്റമില്ലാതെ തുടരുന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 സൂചികയിലെ ഉയർന്ന നേട്ടം ഏഷ്യൻപെയിൻ്റ്സ്, ഗ്രാസിം, ഹിന്ദുസ്ഥാൻ യൂണിലീവർ, അപ്പോളോ ഹോസ്‌പിറ്റൽസ് എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം വിപ്രോ, കോൾ ഇന്ത്യ, ഒഎൻജിസി, ഹിൻഡാൽകോ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ ബുള്ളിഷ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 25,130 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 25,230 ആണ്. ബുള്ളിഷ് പ്രവണതയിലാകാൻ സൂചിക 25,230 എന്ന ഇൻട്രാഡേ പ്രതിരോധത്തെ മറികടക്കണം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 25,130 -25,075 -25,000

പ്രതിരോധം 25,230 -25,325 -25,400

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 25,100 -24,475

പ്രതിരോധം 25,600 -26,150.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 288.85 പോയിൻ്റ് നഷ്ടത്തിൽ 51,400.25 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് നിർദ്ദേശിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗ് ലെവലിന് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.

സൂചിക 51,450 ൽ ഇൻട്രാഡേ പ്രതിരോധം അഭിമുഖീകരിക്കുന്നു. പിന്തുണ 51,250 ആണ്. സൂചിക 51,450നു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്ന് ബുള്ളിഷ് ട്രെൻഡ് പ്രതീക്ഷിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

51,250 -51,000 -50,800

പ്രതിരോധ നിലകൾ

51,450 -51,650 -51,850.

(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ ട്രേഡർമാർക്ക്‌

ഹ്രസ്വകാല പിന്തുണ 51,000 -49,600 പ്രതിരോധം 52,500 -53,400.

Tags:    

Similar News