നിഫ്റ്റി ബുള്ളിഷ് സൂചനകൾ കാണിക്കുന്നത് തുടരുന്നു; ഹ്രസ്വ കാല ഇൻട്രാഡേ പ്രതിരോധം 21,000ൽ

ബാങ്ക് നിഫ്റ്റിയിൽ സൂചകങ്ങൾ പോസിറ്റീവ് പ്രവണത

Update:2023-12-05 08:52 IST

നിഫ്റ്റി ഇന്നലെ  418.90 പോയിന്റ് (2.07 ശതമാനം) നേട്ടത്തോടെ 20,686.80 എന്ന റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക 20,600-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ബുള്ളിഷ് ആക്കം തുടരാം.

നിഫ്റ്റി കുത്തനെ ഉയർന്ന് 20,601.9 ൽ വ്യാപാരം തുടങ്ങി. കൂടുതൽ മുകളിലേക്ക് നീങ്ങുന്നതിന് മുമ്പ് 20,507.90 എന്ന ഇൻട്രാഡേ താഴ്ന്ന നിലവാരം പരീക്ഷിച്ചു. തുടർന്ന് സൂചിക 20,702.68 എന്ന എക്കാലത്തെയും ഉയർന്ന നിലവാരം പരീക്ഷിച്ചു, 20,686.80 ൽ ക്ലോസ് ചെയ്തു. മീഡിയയും ഫാർമയും ഒഴികെയുള്ള എല്ലാ മേഖലകളും ഉയർന്നു. ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ, റിയൽറ്റി, ലോഹം എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ.

1526 ഓഹരികൾ ഉയർന്നു, 818 എണ്ണം ഇടിഞ്ഞു, 139 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു. നിഫ്റ്റിയിൽ ഐഷർ മോട്ടോഴ്സ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, ബി.പി.സി.എൽ എന്നിവ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം എച്ച്.ഡി.എഫ്.സി ലൈഫ്, ബ്രിട്ടാനിയ, വിപ്രോ, ടെെറ്റൻ എന്നിവയ്ക്കാണ്.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ആക്കം സൂചകങ്ങളും ശക്തമായ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി റെക്കോഡ് നിരക്കിൽ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിലും ബുള്ളിഷ് മുന്നേറ്റം തുടരാമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 20,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 21,000ൽ തുടരും.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

20,600-20,500-20,400

റെസിസ്റ്റൻസ് ലെവലുകൾ

20,700-20,800-20,900

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് 20,600-20,200 പ്രതിരോധം 21,000 -21,400.


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 1617.20 പോയിന്റ് നേട്ടം രേഖപ്പെടുത്തി 46,431.40 എന്ന റെക്കോഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി റെക്കോർഡിനു സമീപം ക്ലോസ് ചെയ്തു.

ഈ പാറ്റേൺ ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 46,300 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 47,000 ലെവലിൽ തുടരും.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 46,250 -46,000 -45,700

പ്രതിരോധ നിലകൾ

46,500-46,750 -47,000

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 46,300-45,500

പ്രതിരോധം 47,000 - 47,750

Tags:    

Similar News