നിഫ്റ്റിയുടെ ബുള്ളിഷ് ട്രെന്‍ഡ് തുടര്‍ന്നേക്കാം; 19,500ല്‍ ഹ്രസ്വകാല പിന്തുണ
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ്
നിഫ്റ്റി ഇന്നലെ 181.15 പോയിന്റ് (0.94 ശതമാനം) നേട്ടത്തോടെ 19,411.75 ൽ സെഷൻ അവസാനിപ്പിച്ചു. സൂചിക 19,375-ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി ഉയർന്ന് 19,345.80 ൽ വ്യാപാരം തുടങ്ങി. സെഷനിലുടനീളം ബുള്ളിഷ് ആക്കം തുടരുകയും 19,411.75 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 19,423.00 എന്ന ഉയർന്ന നിലവാരം പരീക്ഷിക്കുകയും ചെയ്തു.
പൊതുമേഖലാ ബാങ്കുകൾ ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ അവസാനിച്ചു. മെറ്റൽ, ഫാർമ, റിയൽറ്റി, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1609 ഓഹരികൾ ഉയർന്നു, 764 എണ്ണം ഇടിഞ്ഞു, 113 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണിഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ ഡിവിസ് ലാബ്, ഹീറോ മോട്ടോ കോർപ്, ഐഷർ മോട്ടോഴ്സ്, എൽ ആൻഡ് ടി എന്നിവ ഏറ്റവും കൂടുകൽ നേട്ടമുണ്ടാക്കിയപ്പോൾ എസ്ബിഐ, ഹിന്ദുസ്ഥാൻ യൂണി ലീവർ, ടൈറ്റൻ, ടാറ്റാ മോട്ടോഴ്‌സ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 19,375 ലെവലിലാണ്. നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധ നിലയായ 19,500 പരീക്ഷിച്ചേക്കാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,375 -19,300-19,250
റെസിസ്റ്റൻസ് ലെവലുകൾ
19,450-19,520-19,600
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,233-18,880
പ്രതിരോധം 19,500 -19,800
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 301.15 പോയിന്റ് നേട്ടത്തിൽ 43,619.40 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു.
ഡെയ്‌ലി ചാർട്ടിൽ, സൂചിക തുടർച്ചയായി നാലാമത്തെ ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി, മുൻ പ്രതിരോധമായ 43,500-ന് മുകളിൽ അവസാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
സൂചിക 43,500ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,000 ലെവലിൽ തുടരും.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,600 -43,400 -43,200
പ്രതിരോധ നിലകൾ
43,800 -44,000 -44,200
( മിനിറ്റ് 15ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്കു ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ
43,500-42,800
പ്രതിരോധം 44,000 - 44,650.