മൊമെന്റം സൂചികകൾ പാേസിറ്റീവ് പ്രവണതയിൽ

ജൂൺ 07 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം

Update:2023-06-08 09:11 IST

നിഫ്റ്റി ഇന്നലെ 127.40 പോയിന്റ് (0.68 ശതമാനം) ഉയർന്ന് 18,726.40ലാണ് ക്ലോസ് ചെയ്തത്. 18,665 ലെവലിന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ആക്കം തുടരാം.


നിഫ്റ്റി ഇന്നലെ ഉയർന്ന് 18,665.60 ൽ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം പോസിറ്റീവ് ട്രെൻഡ് തുടർന്നു. 18,726.40 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 18,738.90 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരത്തിലെത്തി.

എല്ലാ മേഖലകളും നേട്ടത്തിൽ ക്ലാേസ് ചെയ്തു. റിയൽറ്റി, മെറ്റൽ, എഫ്എംസിജി, ഐടി തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടം. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1424 ഓഹരികൾ ഉയർന്നു, 779 എണ്ണം ഇടിഞ്ഞു, 164 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ബ്രിട്ടാനിയ, ടാറ്റാ കൺസ്യൂമർ, ബിപിസിഎൽ, നെസ്‌ലെ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ്‌ ഫിനാൻസ്, എം ആൻഡ് എം എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പാേസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി, സമീപകാല സമാഹരണ ബാൻഡായ 18450-18665 ന് മുകളിൽ ക്ലോസ് ചെയ്തു. ഇതു കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. സൂചിക 18,665 നു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ 18,887 പരീക്ഷിച്ചേക്കാം.



 


പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,710-18,665-18,610

റെസിസ്റ്റൻസ് ലെവലുകൾ

18,760-18,810-18,850

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 110.75 പോയിന്റ് നേട്ടത്തിൽ 44,275.30 ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ഡോജി കാൻഡിൽ രൂപപ്പെടുത്തി 44,150 എന്ന പിന്തുണയ്‌ക്ക് മുകളിലായി തുടരുന്നു. സൂചിക ഈ നിലയ്ക്ക് മുകളിൽ നിലനിർത്തുകയാണെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 45,000 ആണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

44,250 -44,050 -43,900

പ്രതിരോധ നിലകൾ

44,450 -44,650 -44,800

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News