നിഫ്റ്റി 19,425 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിന്നാൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം

മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു

Update:2023-11-08 08:59 IST

നിഫ്റ്റി ഇന്നലെ സെഷൻ അവസാനിപ്പിച്ചത് 5.05 പോയിന്റ് (0.03 ശതമാനം) നഷ്ടത്തിൽ 19,406.70 ലാണ്. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക 19,425.00-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. 

നിഫ്റ്റി താഴ്ന്ന് 19,404.1ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 19,329.1 എന്ന താഴ്ന്ന നിലവാരത്തിലെത്തി. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ, സൂചിക തിരിച്ചു കയറി 19,423.5 എന്ന ഉയർന്ന നിലവാരത്തിലെത്തി. 19,406.70 ൽ ക്ലോസ് ചെയ്തു.
ഹെൽത്ത് കെയർ, ഫാർമ, ബാങ്കുകൾ, ലോഹങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, അതേസമയം റിയൽറ്റി, മീഡിയ, ഓട്ടോ എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 1302 ഓഹരികൾ ഉയർന്നു, 1070 ഓഹരികൾ ഇടിഞ്ഞു, 111 എണ്ണം മാറ്റമില്ലാതെ തുടർന്നു വിപണിഗതി പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ സൺ ഫാർമ, ബി.പി.സി.എൽ, എൻ‌.ടി‌.പി‌.സി, ഡോ. റെഡ്ഡീസ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, ഹീറോ മോട്ടോ കോർപ്, ബജാജ്‌ഫിനാൻ‌സ്, കോൾ ഇന്ത്യ, ഡിവിസ് ലാബ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല മൂവിങ്  ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 19,425 ലാണ്. നിഫ്റ്റി ഈ ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം. ഹ്രസ്വകാല പ്രതിരോധം 19,500 ൽ തുടരുന്നു. 




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,350 -19,300-19,250

റെസിസ്റ്റൻസ് ലെവലുകൾ
19,425-19,500-19,550
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,233-18,880
പ്രതിരോധം 19,500 -19,800
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 118.50 പോയിന്റ് നേട്ടത്തിൽ 43,737.90 ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്.
ഡെയ്‌ലി ചാർട്ടിൽ, തുടർച്ചയായ നാലാമത്തെ ഡോജി കാൻഡിലിനു ശേഷം സൂചിക വെെറ്റ് കാൻഡിൽ (white candle)  രൂപപ്പെടുത്തി മുൻ ദിവസത്തെ കാൻഡിലിനു മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് കാളകൾക്ക് അനുകൂലമായ ആക്കം തുടരുന്നു എന്നാണ്. ഉയർന്ന ഭാഗത്ത്, ഇൻട്രാഡേ പ്രതിരോധം 43,800 ൽ തുടരുന്നു.
സൂചിക ഈ നില മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 44,000 ലെവലിൽ തുടരും.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,600 -43,400 -43,200

പ്രതിരോധ നിലകൾ
43,800 -44,000 -44,200
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്കു
ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 43,500-42,800
പ്രതിരോധം 44,000 - 44,650.


Tags:    

Similar News