മൊമെന്റം സൂചികകളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു

ജൂൺ 08 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം

Update:2023-06-09 09:18 IST

നിഫ്റ്റിഇന്നലെ  91.85 പോയിന്റ് (0.49 ശതമാനം) താഴ്ന്ന് 18,634.55 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 18600-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് തുടരാം

ഇന്നലെ നിഫ്റ്റി ഉയർന്ന് 18,725.30 ൽ വ്യാപാരം ആരംഭിച്ചു. കയറ്റം തുടർന്ന് ഇൻട്രാഡേ ഹൈയായ 18,779.90 പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് ഇൻട്രാഡേയിലെ താഴ്ന്ന നിലയായ 18,615.60 ൽ എത്തി.18,634.55 ൽ ക്ലോസ് ചെയ്തു.

ലോഹങ്ങൾ ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലോസ് ചെയ്തു. റിയൽറ്റി, മീഡിയ, ഐടി, ഫാർമ മേഖലകൾ കൂടുതൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 809 ഓഹരികൾ ഉയർന്നു, 1430 ഓഹരികൾ ഇടിഞ്ഞു, 129 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ എൻടിപിസി, ജെഎസ്ഡബ്ള്യു സ്റ്റീൽ, ഒഎൻജിസി, എൽ ആൻഡ് ടി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, ഗ്രാസിം, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, ടെക് മഹീന്ദ്ര എന്നിവയ്ക്കാണ് വലിയ നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 18,600 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 18,670 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.




 പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,600-18,550-18,500

റെസിസ്റ്റൻസ് ലെവലുകൾ

18,670-18,725-18,775

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 280.50 പോയിന്റ് താഴ്ന്ന് 43,999.25 ൽ ക്ലോസ് ചെയ്തു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ സൂചിക ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് അടുത്ത് ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,900 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും കൂടുതൽ ഇടിവ് തുടരാം. ഒരു പുൾബായ്ക്ക് റാലിക്ക്, സൂചിക 44,165 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,900 - 43,750 - 43,630

പ്രതിരോധ നിലകൾ

44,040 -44,170 -44,300

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News