മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് ചായ്‌വില്‍, നിഫ്റ്റിക്ക്‌ 24,800ല്‍ പിന്തുണ

സെപ്റ്റംബർ ആറിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-09-09 08:16 IST

നിഫ്റ്റി 292.95 പോയിന്റ് (1.17%) ഇടിഞ്ഞ് 24,852.15 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,800 ലെവലിന് താഴെ നീങ്ങിയാല്‍ താഴേക്കുള്ള പക്ഷപാതം തുടരും.

നിഫ്റ്റി താഴ്ന്ന് 25,093.70ല്‍ വ്യാപാരം തുടങ്ങി. തുടര്‍ന്നും ഇടിഞ്ഞ് 24,852.15 ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 24,801.30 എന്ന താഴ്ന്ന നിലയിലെത്തി. എല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ചു. ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, ഓട്ടോ, മാധ്യമങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍. 709 ഓഹരികള്‍ ഉയര്‍ന്നു. 1,863 എണ്ണം ഇടിഞ്ഞു, 124 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ കൂടുതല്‍ നേട്ടം ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ് എന്നിവയ്ക്കായിരുന്നു, കൂടുതല്‍ നഷ്ടം എസ്.ബി.ഐ, ബി.പി.സി.എല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് ചായ്വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചികയുടെ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 25,000 ല്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്. പിന്തുണ 24,800 ലാണ്. സൂചിക 24,800 ലെവലിന് താഴെ ട്രേഡ് ചെയ്യുകയാണെങ്കില്‍ താഴേക്കുള്ള ചായ്വ് തുടരും. പോസിറ്റീവ് ട്രെന്‍ഡിലാകാന്‍ സൂചിക 25,000-ന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,800 -24,700 -24,600
പ്രതിരോധം 24,900 -25,000 -25100
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
പിന്തുണ 24,500 -24,000
പ്രതിരോധം 25,000 -25,350.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 896.20 പോയിന്റ് നഷ്ടത്തില്‍ 50,576.85ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
സൂചിക 50,700ല്‍ പ്രതിരോധം അഭിമുഖീകരിക്കുന്നു. ഇന്‍ട്രാഡേ പിന്തുണ 50,400 ല്‍ ആണ്. സൂചിക 50,400 ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാല്‍ ഇന്ന് ബെയറിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക 50,700 ലെ പ്രതിരോധം മറികടക്കണം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട്
50,400 -50,200 -50,000
പ്രതിരോധം 50,600 -50,800 -51,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു പിന്തുണ 49,600 -48,250
പ്രതിരോധം 50,700 -51,750.

Tags:    

Similar News