ഇന്നും പോസിറ്റീവ് ട്രെൻഡ് തുടരാം

സാങ്കേതിക സൂചികകളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു

Update:2023-02-10 08:36 IST

നിഫ്റ്റി 21.75 പോയിന്റ് (0.12 ശതമാനം) ഉയർന്ന് 17,893.45 ൽ ക്ലോസ് ചെയ്തു. സൂചിക 17,920 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. 

നിഫ്റ്റി ഉയർന്ന് 17,885.50 ൽ ഓപ്പൺ ചെയ്തെങ്കിലും ആക്കം തുടരുന്നതിൽ പരാജയപ്പെട്ടു. ആദ്യം 17,779.80 എന്ന ഇൻട്രാഡേയിലെ താഴ്ന്ന നിലയിലെത്തി. പിന്നീട് 17,916.9ൽ ഇൻട്രാഡേയിലെ ഉയർന്ന നില പരീക്ഷിച്ചു.

17,893.45 ൽ ക്ലോസ് ചെയ്തു. ഐടി, മീഡിയ, ധനകാര്യ മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ലോഹം, റിയൽ എസ്റ്റേറ്റ്, ഫാർമ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 1089 ഓഹരികൾ ഉയർന്നു, 1103 എണ്ണം ഇടിഞ്ഞു, 155 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് നെഗറ്റീവ് കാഴ്ചപ്പാട് സൂചിപ്പിക്കുന്നു.

ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ലൈഫ്, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്‌സ്, ഇൻഫാേസിസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ അദാനി എന്റർപ്രൈസസ്, അദാനി  പോർട്സ്, ഹീറോ മോട്ടോ കോർപ്, സിപ്ല, ജെഎസ് ഡബ്ള്യു സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചികകളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഡോജി കാൻഡിൽ രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,920-ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്, സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. നിഫ്റ്റിക്ക് 18,000 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, അതേസമയം പിന്തുണ 17,775 ലെവലിലാണ്. 




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,830-17,775-17,725

റെസിസ്റ്റൻസ് ലെവലുകൾ

17,900-17,970-18,030

(15 മിനിറ്റ് ചാർട്ടുകൾ)


ഈ ഓഹരി ശ്രദ്ധിക്കുക


ഏഷ്യൻ പെയിന്റ്സ്

ക്ലോസിംഗ് വില 2814 രൂപ. സ്റ്റോക്ക് 2770 ന്റെ പിന്തുണയ്‌ക്ക് മുകളിൽ തുടർന്നാൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. പ്രതിരോധ നില 2900/3000

ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ

എബിബി, ആബട്ട് ഇന്ത്യ, അപ്പോളോ, ഏരീസ്, ബിഇഎംഎൽ, ഭെൽ,, കൊച്ചിൻ ഷിപ്പ് യാർഡ്, ഡ്രെഡ്ജിംഗ് കാേർപറേഷൻ, ഇന്ത്യൻ ഹോട്ടൽസ്, ഫോർട്ടിസ്, ഗ്ലെൻമാർക്ക്, ഹാരിസൺസ് മലയാളം, ഐബിആർ, കിർലോസ്കർ എൻജിൻസ്, കെഎസ്ഇ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിഎസ്ടി ടില്ലേഴ്സ്.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - പോസിറ്റീവ് ചായ് വ്




 


ബാങ്ക് നിഫ്റ്റി 16.65 പോയിന്റ് ഉയർന്ന് 41,554.30 ലാണ് ക്ലോസ് ചെയ്തത്. ആക്ക സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഡെയ്‌ലി ചാർട്ടിൽ ഡോജി കാൻഡിൽ രൂപപ്പെട്ടു, അത് മുൻ പ്രതിരോധമായ 41,550-ന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ആക്കം വരും ദിവസങ്ങളിലും തുടരാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,275-41,100-41,000

റെസിസ്റ്റൻസ് ലെവലുകൾ

41,600-41,800-42,000

(15 മിനിറ്റ് ചാർട്ടുകൾ)

Tags:    

Similar News