ചാഞ്ചാട്ടത്തിൽ സൂചികകൾ

മെയ് 09 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update:2023-05-10 09:00 IST

നിഫ്റ്റി 1.55 പോയിന്റ് (0.01 ശതമാനം) ഉയർന്ന് 18,265.95 ലാണ് ക്ലോസ് ചെയ്തത്. 18,250-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരും.


നിഫ്റ്റി ഉയർന്ന് 18,303.40ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേയിലെ ഉയർന്ന നില 18344.20 -ൽ പരീക്ഷിച്ചു. ഉച്ചകഴിഞ്ഞു സൂചിക ക്രമേണ താഴേക്ക് നീങ്ങി ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 18,229.70 ൽ എത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുമുകളിൽ 18,265.95 ൽ ക്ലോസ് ചെയ്തു.

ഐടി, ഓട്ടോ, ഫാർമ, സ്വകാര്യ ബാങ്കുകൾ എന്നീ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി, എഫ്എംസിജി, മീഡിയ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. വിശാല വിപണി നെഗറ്റീവ് ആയിരുന്നു, 961 ഓഹരികൾ ഉയർന്നു, 1273 ഓഹരികൾ ഇടിഞ്ഞു, 132 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഡിവിസ് ലാബ്, കാേൾ ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ യുപിഎൽ, ഐടിസി, എസ്ബിഐ, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണു പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് കാണിക്കുന്നു. സൂചിക ഒരു ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് 18,250 ലെവലിൽ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം തുടരാം. അല്ലാത്തപക്ഷം, ഇന്ന് ഒരു ചെറിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം.




പിന്തുണ - പ്രതിരോധനിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,250-18,200-18,150

റെസിസ്റ്റൻസ് ലെവലുകൾ

18,300-18,350-18,400

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 85.85 പോയിന്റ് നഷ്ടത്തിൽ 43,198.10 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരമായ 43,125 ന് താഴെയാണ് സൂചിക വ്യാപാരം നടത്തി നിലനിൽക്കുന്നതെങ്കിൽ, ഇടിവ് ഇന്നും തുടരാം. ഹ്രസ്വകാല പിന്തുണ 42,600 ൽ തുടരുന്നു. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 43,750 നു മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.




 


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,150 -43,000 -42,800

പ്രതിരോധ നിലകൾ

43,400 -43,600 -43,750

(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News