നിഫ്റ്റി നേരിയ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു; 19,350 ൽ ഇൻട്രാഡേ പിന്തുണ
മൊമെന്റം സൂചകങ്ങൾ പോസിറ്റീവ്
നിഫ്റ്റി ഇന്നലെ 48.20 പോയിന്റ് (0.25 ശതമാനം) നഷ്ടത്തിൽ 19,395.30 ലാണ് വ്യാപാരം അവസാനിപിച്ചത്. പോസിറ്റീവ് ട്രെൻഡിലേക്കു മാറാൻ നിഫ്റ്റി 19,400-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം.
നിഫ്റ്റി ഉയർന്ന് 19,457.4 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേയിലെ ഉയർന്ന നില 19,463.90 പരീക്ഷിച്ചു. പിന്നീട് സൂചിക താഴുകയും ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 19,378.30 ലെത്തി.19,395.30 ൽ ക്ലോസ് ചെയ്തു.
റിയൽറ്റി, ഓട്ടോ, സ്വകാര്യ ബാങ്കുകൾ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, ഐടി, മെറ്റൽ, മീഡിയ എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
വിപണിഗതി നെഗറ്റീവ് ആയിരുന്നു, 955 ഓഹരികൾ ഉയർന്നു, 1352 എണ്ണം ഇടിഞ്ഞു, 178 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ, പവർ ഗ്രിഡ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം അദാനി എന്റർപ്രൈസസ്, ഹിന്ദുസ്ഥാൻ യൂണി ലീവർ, അദാനി പോർട്സ്, ടാറ്റാ കൺസ്യൂമർ എന്നിവയ്ക്കാണ്.
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും കഴിഞ്ഞ ദിവസത്തെ ഡോജി മെഴുകുതിരിക്ക് (doji candle) ശേഷം സൂചിക ദൈനംദിന ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ (black candle) രൂപപ്പെടുത്തി. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.
19,400 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പോസിറ്റീവ് ട്രെൻഡിലാകാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഇടിവ് ഇന്നും തുടരാം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,350-19,300-19,270
റെസിസ്റ്റൻസ് ലെവലുകൾ
19,400-19,465-19,510
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,233-18,880
പ്രതിരോധം 19,500 -19,800
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 24.95 പോയിന്റ് നേട്ടത്തിൽ 43,683.60 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്.
പ്രതിദിന ചാർട്ടിൽ, സൂചിക വൈറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ അവസാനിച്ചു. ഈ പാറ്റേൺ ഒരു പോസിറ്റീവ് പക്ഷപാതം കാണിക്കുന്നു.
ഇൻട്രാഡേ പ്രതിരോധം 43,700 ൽ തുടരുന്നു. സൂചിക ഈ നിലവാരം മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ആക്കം തുടരാം. അല്ലാത്തപക്ഷം നേരിയ നെഗറ്റീവ് പ്രവണത പ്രതീക്ഷിക്കാം. അടുത്ത ഇൻട്രാഡേ പിന്തുണ 43,550 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,550 -43,415 -43,300
പ്രതിരോധ നിലകൾ
43,700 -43,860 -44,000
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ വ്യാപാരികൾക്കു
സപ്പോർട്ട് 43,500-42,800,
പ്രതിരോധം 44,000 -44,650.