പുതിയ വാരത്തിൽ സൂചികകൾ പോസിറ്റീവ് ദിശയിലേക്കോ ?
ജൂൺ 09 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കിയ സാങ്കേതിക വിശകലനം
വെള്ളിയാഴ്ച നിഫ്റ്റി 71.15 പോയിന്റ് (0.38 ശതമാനം) ഇടിഞ്ഞ് 18,563.40 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. 18,555-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരാം.
വെള്ളിയാഴ്ച രാവിലെ നിഫ്റ്റി ഉയർന്ന് 18,655.90 ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 18,676.70 ൽ ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ താഴ്ന്ന് 18,555.40 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി 18,563.40 ൽ ക്ലോസ് ചെയ്തു.
സ്വകാര്യ ബാങ്കുകളും റിയൽറ്റിയും ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്ക്, എഫ്എംസിജി, മീഡിയ, ഐടി മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി നെഗറ്റീവ് ആയിരുന്നു. 931 ഓഹരികൾ ഉയർന്നു, 1288 ഓഹരികൾ ഇടിഞ്ഞു, 149 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം ഹീറോ മോട്ടോ കോർപ്, ഐഷർ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഡിവിസ് ലാബ് എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടിവിനുള്ള സാധ്യതയാണ്.
നിഫ്റ്റിക്ക് 18,550 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. 18,600 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങിയാൽ മാത്രമേ പുൾ ബായ്ക്ക് റാലി സാധ്യമാകൂ.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
18,550-18,500-18,450
റെസിസ്റ്റൻസ് ലെവലുകൾ
18,600-18,670-18,720
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 6.25 പോയിന്റ് നഷ്ടത്തിൽ 43,989 -ലാണ് ക്ലോസ് ചെയ്തത്. സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 43,900 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് തുടരാം. ഒരു പുൾ ബായ്ക്ക് റാലിക്ക്, സൂചിക 44,170 നും മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
43,900 -43,750 -43,630
പ്രതിരോധ നിലകൾ
44,040 -44,170 -44300
(15 മിനിറ്റ് ചാർട്ടുകൾ)