സൂചികകളിൽ പോസിറ്റീവ് ചായ്‌വ്

ജൂൺ 12 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാങ്കേതിക വിശകലനം

Update:2023-06-13 09:43 IST

ഇന്നലെ രാവിലെ നിഫ്റ്റി 38.1 പോയിന്റ് (0.21 ശതമാനം) ഉയർന്ന് 18,601.50ലാണ് ക്ലോസ് ചെയ്തത്. മുന്നേറ്റത്തിന്റെ തുടർച്ചയ്ക്ക്, സൂചിക 18,625-ന് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. 

ഇന്നലെ നിഫ്റ്റി ഉയർന്ന് 18,595.10 ൽ വ്യാപാരംആരംഭിച്ചു. പിന്നീട് 18,560-18,633 എന്ന ചെറിയ ട്രേഡിംഗ് ബാൻഡിൽ നീങ്ങി 18,601.50 ൽ ക്ലോസ് ചെയ്തു. ഐടി, റിയൽറ്റി, മീഡിയ, മെറ്റൽ മേഖലകൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസ്, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1241 ഓഹരികൾ ഉയർന്നു, 959 എണ്ണം ഇടിഞ്ഞു, 169 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റിയിൽ ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എൻടിപിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ്, എൽ ആൻഡ് ടി, സിപ്ല, ടൈറ്റൻ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിയുടെ ഉള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.

നിഫ്റ്റിക്ക് 18,625 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. ഉയർച്ചയുടെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ വ്യാപാരം ചെയ്തു നിലനിർത്തണം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 18,550 ലാണ്. ഈ ലെവലിന് താഴെ നീങ്ങിയാൽ ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.


 



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,575-18,535-18,500

റെസിസ്റ്റൻസ് ലെവലുകൾ

18,625-18,670-18,720

(15 മിനിറ്റ് ചാർട്ടുകൾ) 

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 44.80 പോയിന്റ് നഷ്ടത്തിൽ 43,944.20 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 43,900 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങുകയാണെങ്കിൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബായ്ക്ക് റാലിക്ക് സൂചിക 44,050 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,900 -43,750 -43600

പ്രതിരോധ നിലകൾ

44,040 -44,170 -44,300

(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News