ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാൻ നിഫ്റ്റിക്ക് 19,500 ലെ പ്രതിരോധം മറികടക്കണം

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിൽ

Update:2023-11-15 08:56 IST

നിഫ്റ്റി ഇന്നലെ 82 പോയിന്റ് (0.42 ശതമാനം) നഷ്ടത്തിൽ 19,443.55-ൽ വ്യാപാരം അവസാനിപ്പിച്ചു. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാൻ നിഫ്റ്റിക്ക് 19,500 ലെ പ്രതിരോധം മറികടക്കേണ്ടതുണ്ട്.

നിഫ്റ്റി താഴ്ന്നു 19,486.80 ൽ വ്യാപാരം ആരംഭിച്ചു, താഴ്ചപ്രവണത. തുടർന്ന് ഇൻട്രാഡേയിലെ താഴ്ന്ന നിലവാരം 19,414.8-ൽ പരീക്ഷിച്ചു. 19,443.55-ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും ലോഹവും ഒഴികെ എല്ലാ മേഖലകളും താഴ്ന്ന് അവസാനിച്ചു. ഐടി, ഫിനാൻഷ്യൽ സർവീസ്, മീഡിയ, എഫ്എംസിജി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

വിപണിഗതി നെഗറ്റീവ് ആയിരുന്നു, 997 ഓഹരികൾ ഉയർന്നു, 1348 എണ്ണം ഇടിഞ്ഞു, 143 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിക്ക് കീഴിൽ, കോൾ ഇന്ത്യ, ഐഷർമോട്ടോഴ്സ്, ഹിൻഡാൽകോ, എം ആൻഡ് എം എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ കൂടുതൽ നഷ്ടം എസ്ബിഐ ലൈഫ്,

ബജാജ് ഫിനാൻസ്, ഇൻഫി, അപ്പോളോ ഹോസ്‌പിറ്റൽസ് എന്നിവയ്ക്കാണ്.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. ഒപ്പം ആക്കം സൂചകങ്ങളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. എന്നാൽ സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലാക്ക് കാൻഡിൽ രൂപപ്പെടുത്തി (black candle) കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ അല്പം നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

19,500 ലെവലിലാണ് ഏറ്റവും അടുത്ത ഹ്രസ്വകാല പ്രതിരോധം. ഈ നിലയ്ക്ക് താഴെ തുടരുകയാണെങ്കിൽ, നിഫ്റ്റി കുറച്ച് ദിവസത്തേക്ക് സമാഹരണത്തിലാകാം. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 19,500 നെ മറികടക്കേണ്ടതുണ്ട്.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 19,420-19,375-19,325

റെസിസ്റ്റൻസ് ലെവലുകൾ

19,500-19,550-19,600

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ വ്യാപാരികൾക്ക്, ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 19,233-18,850

പ്രതിരോധം 19,500-19,800


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 105.4 പോയിന്റ് നഷ്ടത്തിൽ 43,891.25 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്.

എന്നിരുന്നാലും, പ്രതിദിന ചാർട്ടിൽ, സൂചിക ബ്ലാക്ക്  കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ അവസാനിച്ചു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു.

ഹ്രസ്വകാല പ്രതിരോധം 44,000 ൽ തുടരുന്നു. സൂചിക ഈ നിലയെ മറികടന്നാൽ വരും ദിവസങ്ങളിൽ പോസിറ്റീവ് ആക്കം പുനരാരംഭിക്കാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,860 -43,700 -43,600

പ്രതിരോധ നിലകൾ

44,035 -44,200 -44,350

(15 മിനിറ്റ് ചാർട്ടുകൾ )

പൊസിഷണൽ വ്യാപാരികൾക്കു

ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ

43,500-42,800

പ്രതിരോധം 44,000 - 44,650.

Tags:    

Similar News