ഓഹരി വിപണിയിൽ കുതിപ്പിന്റെ സൂചനകൾ
ഫെബ്രുവരി 15 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
നിഫ്റ്റി 86 പോയിന്റ് (0.48 ശതമാനം) ഉയർന്ന് 18,015.85 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,000ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം.
നിഫ്റ്റി അൽപം താഴ്ന്ന് 17,896.60 ലെവലിൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 17,853.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 18,034.10 എന്ന ഇൻട്രാഡേ ഹൈ പരീക്ഷിച്ചു. 18,015.85 ൽ ക്ലോസ് ചെയ്തു.
എഫ്എംസിജിയും ഫാർമയും ഒഴികെയുള്ള എല്ലാ മേഖലകളും നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, ഐടി, ഓട്ടോ, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1185 ഓഹരികൾ ഉയർന്നു, 984 എണ്ണം ഇടിഞ്ഞു, 178 എണ്ണം മാറ്റമില്ലാതെ തുടർന്നു. മാർക്കറ്റ് പോസിറ്റീവ് ആയിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു.
നിഫ്റ്റിക്ക് കീഴിൽ ടെക് മഹീന്ദ്ര, അപ്പാേളാേ ഹോസ്പിറ്റൽസ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, അഡാനി എന്റർപ്രൈസസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിന്ദുസ്ഥാൻ യൂണി ലീവർ, സൺ ഫാർമ, ഐടിസി, എൽ ആൻഡ് ടി, ഒഎൻജിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിയും പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ വെളുത്ത കാൻഡിൽ രൂപപ്പെടുത്തി. ഡൗൺ ചാനൽ പാറ്റേണിന്റെ മുകളിലെ പരിധിക്ക് മുകളിൽ ക്ലാേസ് ചെയ്തു. ഇതെല്ലാം ബുള്ളിഷ് ട്രെൻഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.
താഴെ നിഫ്റ്റിക്ക് 17,950 -18,000 വരെ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. 18,250 നിഫ്റ്റിയുടെ അടുത്ത പ്രതിരോധമായി പ്രവർത്തിക്കുന്നു.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,000-17,950-17,900
റെസിസ്റ്റൻസ് ലെവലുകൾ
18,050-18,100-18,150
(15 മിനിറ്റ് ചാർട്ടുകൾ)
ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ:
നെസ്ലെ, ഷാഫ്ലർ ഇന്ത്യ
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - പോസിറ്റീവ്
ബാങ്ക് നിഫ്റ്റി 82.70 പോയിന്റ് നേട്ടത്തിൽ 41,731.05 ലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും. പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ ബുള്ളിഷ് മെഴുകുതിരി രൂപപ്പെടുത്തി സമീപകാലത്തെ ഉയർന്ന നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക 41,700ന് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ആക്കം ഇന്നും തുടരാം. ഉയർന്ന ഭാഗത്ത് 42,000 ലെവൽ സൂചികയുടെ അടുത്ത പ്രതിരോധമായി പ്രവർത്തിക്കുന്നു.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,700-41,600-41,450
റെസിസ്റ്റൻസ് ലെവലുകൾ
41,800-41,900-42,000
(15 മിനിറ്റ് ചാർട്ടുകൾ)