പോസിറ്റീവ് ചായ്‌വിൽ സൂചികകൾ

മേയ് 15 ലെ ക്ലോസിംഗിനെ ആധാരമാക്കി തയ്യാറാക്കിയത്

Update:2023-05-16 09:03 IST

നിഫ്റ്റി 84.05 പോയിന്റ് (0.46 ശതമാനം) ഉയർന്ന് 18,398.85 ലാണ് ക്ലോസ് ചെയ്തത്. 18,450-ന് മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തിയാൽ പോസിറ്റീവ് ആക്കം തുടരും.

നിഫ്റ്റി ഉയർന്ന് 18,339.30 -ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ ഇൻട്രാഡേയിലെ താഴ്ന്ന 18,287.90 ലെത്തി. പിന്നീട് സൂചിക ക്രമേണ ഉയർന്ന് 18,458.90 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 18,398.85 ൽ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും ഉയർന്നു ക്ലോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, മീഡിയ, എഫ്എംസിജി, പൊതുമേഖലാ ബാങ്കുകൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 1160 ഓഹരികൾ ഉയർന്നു, 1009 ഓഹരികൾ ഇടിഞ്ഞു, 199 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ, ഹീറോ മോട്ടാേ കാേർപ്, ടാറ്റാ മോട്ടോഴ്സ്, ഐടിസി, ടെക് മഹീന്ദ്ര എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, പ്രധാന നഷ്ടം അദാനി എന്റർപ്രൈസസ്, സിപ്ല, ബിപിസിഎൽ, ഗ്രാസിം എന്നിവയ്ക്കാണ്.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ഉയർന്ന നിരക്കിന് മുകളിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യതയെ സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 18,450 ലെവലിൽ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. അടുത്ത ഹ്രസ്വകാല പ്രതിരോധം 18,675 ലെവലിലാണ്. 18,450 ലെവലിന് താഴെ, കുറച്ച് ദിവസത്തേക്ക് 18250-18450 എന്ന ട്രേഡിംഗ് ബാൻഡിനുള്ളിൽ സൂചിക സമാഹരിക്കപ്പെട്ടേക്കാം.




പിന്തുണ - പ്രതിരാധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

18,385-18,350-18,300

റെസിസ്റ്റൻസ് ലെവലുകൾ

18,450-18,500-18,550

(15 മിനിറ്റ് ചാർട്ടുകൾ)


ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 278.55 പോയിന്റ് നേട്ടത്തിൽ 44,072.10 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വൈറ്റ് കാൻഡിൽ രൂപപ്പെടുത്തി എക്കാലത്തെയും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തു. ഇവയെല്ലാം കൂടുതൽ ഉയർച്ചയുടെ സാധ്യത സൂചിപ്പിക്കുന്നു. വരുന്ന സെഷനിൽ, വ്യാപാരം 44,150 ലെവലിന് മുകളിൽ നിൽക്കുകയാണെങ്കിൽ, ബുള്ളിഷ് ആക്കം തുടരാം. ഹ്രസ്വകാല പ്രതിരോധ നില 45,000 ആണ്.





ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

43,950 - 43,770 - 43,60

പ്രതിരോധ നിലകൾ

44,150 -44,350 -44,600

(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News